CrimeNEWS

ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയില്‍

ചേർത്തല: ചേർത്തല കോടതിയിലെ അഭിഭാഷകനെ ആക്രമിച്ച കേസിലെ പ്രതിയും ബന്ധുവുമായ യുവാവ് പിടിയിൽ. കൊല്ലം സ്വദേശിയും ചേർത്തലയിൽ സ്ഥിര താമസക്കാരുനുമായ അരീപ്പറമ്പിൽ താമസിച്ചുവരുന്നതുമായ അഭിഭാഷകനെ മർദ്ദിച്ച കേസിൽ കൊല്ലം കോർപ്പറേഷൻ 41- ഡിവിഷണൽ ഇരവിപുരം പുത്തന്നവട തുണ്ടഴികത്തുവീട്ടിൽ ധർമ്മകുമാർ (44) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തകർക്കത്തെത്തുടർന്നാണ് ധർമ്മകുമാർ തൻറെ ഉളയച്ഛനായ അഭിഭാഷകനെ മർദ്ദിച്ചതെന്ന് പൊലീസ് പറഞ്ഞു.

നാല് മാസം മുമ്പാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോവുകയായിരുന്നു. ഒളിവിൽപോയ പ്രതി മഹാരാഷ്ട്രയിലെ താനേയിൽ കഴിഞ്ഞുവരവേയാണ് അർത്തുങ്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയുടെ അച്ഛന്റെ പേരിലുള്ള സ്ഥലം അച്ഛന്റെ മറ്റൊരു സഹോദരന് വിലക്കു നല്കിയതിൽ ഇടനിലനിന്നു എന്ന വിരോധത്തിലാണ് ധർമ്മകുമാർ അഭിഭാഷകനെ ആക്രമിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറി വടികൊണ്ട് കൈതല്ലിയൊടിച്ചെന്നാണ് പരാതി.

Signature-ad

സംഭവത്തിന് പിന്നാലെ അഭിഭാഷകൻ അർത്തുങ്കൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. അർത്തുങ്കൽ പൊലീസ് ഇൻസ്പെക്ടർ പി ജി മധുവിൻറെ നേതൃത്വത്തിലുള്ള സംഘമാണ് ധർമ്മകുമാറിനെ അറസ്റ്റ് ചെയ്തത്. എ എസ് ഐ കെ.സി അനിൽകുമാർ, സിവിൽ പോലീസ് ഓഫീസർ ശശികുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Back to top button
error: