LIFEMovie

‘വാരിസ്’ കേരളത്തില്‍ നിന്ന് എത്ര വാരി ? ഒരു മാസത്തെ കളക്ഷന്‍ വിവരങ്ങൾ

മിഴിലെ ഇത്തവണത്തെ പൊങ്കൽ റിലീസുകളിൽ വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ഒന്നായിരുന്നു വിജയ് നായകനായ വാരിസ്. വംശി പൈഡിപ്പള്ളിയുടെ സംവിധാനത്തിൽ എത്തിയ ചിത്രത്തിൻറെ റിലീസ് ജനുവരി 11 ന് ആയിരുന്നു. അതേദിവസം അജിത്ത് കുമാർ ചിത്രം തുനിവും തിയറ്ററുകളിൽ എത്തിയിരുന്നതിനാൽ തമിഴ് സിനിമയെ സംബന്ധിച്ച് ആഘോഷ സീസൺ ആയി മാറി പൊങ്കൽ. ആ​ഗോള ബോക്സ് ഓഫീസിൽ നിന്ന് ചിത്രം 300 കോടി നേടിയതായി നിർമ്മാതാക്കൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇപ്പോഴിതാ ചിത്രം വിവിധ പ്രദേശങ്ങളിൽ നേടിയ കണക്കുകൾ പ്രത്യേകമായി എത്തിയിരിക്കുകയാണ്.

പ്രമുഖ ട്രാക്കർമാരായ സിനിട്രാക്ക് ആണ് ഈ കണക്കുകൾ അവതരിപ്പിച്ചിരിക്കുന്നത്. സിനിട്രാക്കിൻറെ കണക്ക് പ്രകാരം തമിഴ്നാട്ടിൽ നിന്ന് ചിത്രം ഇതിനകം നേടിയ ​ഗ്രോസ് 143 കോടിയാണ്. ആന്ധ്ര/ തെലങ്കാനയിൽ നിന്ന് 27.5 കോടി, കർണാടകത്തിൽ നിന്ന് 14.75 കോടി, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് 14.65 കോടി എന്നിങ്ങനെയാണ് ചിത്രം നേടിയ കളക്ഷൻ. അതേസമയം കേരളത്തിൽ നിന്നുള്ള ചിത്രത്തിൻറെ നേട്ടം 13.35 കോടിയാണ്.

Signature-ad

വിദേശ മാർക്കറ്റുകളിലും വൻ പ്രതികരണമാണ് ചിത്രം നേടിയത്. അമേരിക്കയിൽ നിന്ന് 2 മില്യൺ ഡോളർ, യുകെ, യൂറോപ്പ് എന്നിവിടങ്ങളിൽ നിന്ന് 2.77 മില്യൺ, ഓസ്ട്രേലിയയിൽ നിന്ന് 0.51 മില്യൺ എന്നിങ്ങനെയാണ് കണക്കുകൾ. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 300 കോടി ക്ലബ്ബിൽ എത്തുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് വാരിസ്. ബിഗിൽ ആണ് മറ്റൊരു ചിത്രം. അതേസമയം ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ തമിഴ് ചിത്രവുമാണ് വാരിസ്. 2 പോയിൻറ് 0, ബിഗിൽ, വിക്രം, പൊന്നിയിൻ സെൽവൻ 1 എന്നിവയാണ് മറ്റ് തമിഴ് ചിത്രങ്ങൾ.

Back to top button
error: