KeralaNEWS

ഇനി കലയുടെ കേളികൊട്ട്; എം.ജി. സര്‍വകലാശാല യുവജനോത്സവത്തിന് ഇന്നു തുടക്കം

കൊച്ചി: എം.ജി. സര്‍വകലാശാല യുവജനോത്സവം ‘അനേക’ യ്ക്ക് ഇന്ന് തിരശീല ഉയരും. ഇന്നുമുതല്‍ 12 വരെ നീളുന്ന കലോത്സവം എട്ടുവേദികളിലാണ് നടക്കുന്നത്. കലോത്സവത്തിന്റെ വരവറിയിച്ച് ഇന്നു വൈകിട്ട് മൂന്നുമുതല്‍ മറൈന്‍ ഡ്രൈവ് മുതല്‍ ദര്‍ബാര്‍ ഹാള്‍ മൈതാനം വരെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര സംഘടിപ്പിച്ചിട്ടുണ്ട്. ഇന്നു വൈകിട്ട് അഞ്ചിന് കലോത്സവത്തിന് തിരിതെളിയും.

അഞ്ചു ജില്ലകളിലെ 209 കോളജുകളില്‍ നിന്നുള്ള ആയിരത്തോളം വിദ്യാര്‍ഥികള്‍ പങ്കെടുക്കും. കലോത്സവത്തില്‍ മൂന്ന് ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികളും മത്സരാര്‍ത്ഥികളാകുന്നുണ്ട്. മലയാള നാടക അഭിനേത്രി നിലമ്പൂര്‍ ആയിഷ, പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്‍ , ജി.ആര്‍. ഇന്ദുഗോപന്‍, യുവ എഴുത്തുകാരി ദീപ നിഷാന്ത് എന്നിവരാണ് ഉദ്ഘാടന കര്‍മ്മം നിര്‍വഹിക്കുന്നത്. എം.ജി യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ജിനീഷ് രാജന്‍ അധ്യക്ഷത വഹിക്കും. കഴിഞ്ഞ നാലുവര്‍ഷമായി എസ്.എച്ച്. തേവരയാണ് എം.ജി. സര്‍വകലാശാല യുവജനോത്സവ വിജയികള്‍.

Back to top button
error: