NEWS
പുനര്‍വിവാഹത്തിന് വിസ്സമ്മതിച്ചു; യുവതിയുടെ നാവും മൂക്കും മുറിച്ച് ഭര്‍തൃവീട്ടുകാര്‍
ജയ്പൂര്‍: പുനര്‍വിവാഹത്തിന് വിസ്സമതിച്ച യുവതിയുടെ മൂക്കും നാവും മുറിച്ച് ഭര്‍തൃവീട്ടുകാര്‍. രാജസ്ഥാനിലെ ജയ്സല്മേല് ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം.
6 വര്‍ഷം മുമ്പ് വിവാഹിതയായ യുവതിയുടെ ഭര്‍ത്താവ് ഒരു വര്‍ഷത്തിനുശേഷം മരിച്ചു. അന്ന് മുതല്‍ ഭര്‍തൃസഹോദരിയുടെ ബന്ധുവിനെ വിവാഹം കഴിക്കാന്‍ യുവതിയെ നിര്‍ബന്ധിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞദിവസം ഭര്‍തൃവീട്ടുകാര്‍ യുവതിയുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച യുവതിയുടെ മാതാവിനും സഹോദരനും പരിക്കേറ്റു.
സംഭവത്തില്‍ ഭര്‍തൃസഹോദരി അടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ യുവതിയുടെ കൈ ഒടിഞ്ഞിട്ടുണ്ട്. യുവതി ജോധപൂരിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.