ട്രെയിനില്‍ പരിസരം മറന്ന് ഉറക്കം; ദേഹത്ത് കയറി എലിയുടെ ‘സഞ്ചാരം’; യുവാവ് ഞെട്ടി ഉണര്‍ന്നപ്പോള്‍ സംഭവിച്ചത്…
യാത്രയില്‍ ചിലര്‍ പരിസരം പോലും മറന്ന് ഉറങ്ങുന്നത് നാം പലപ്പോഴും കാണാറുണ്ട്. ട്രെയിനിലോ, ബസിലോ എന്തിലുമാകട്ടെ, തൊട്ടടുത്ത സീറ്റിലെ കാര്യം പോലും അറിയാത്തത്ര ഗാഢനിദ്രയില്‍ ലയിച്ച് യാത്രാ ചെയ്യുന്നവര്‍ നിരവധിയുണ്ട്.
ന്യൂയോര്‍ക്ക് സബ്വേയിലെ ഒരു യാത്രക്കാരന്റെ ഉറക്കമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. ഉറക്കത്തിനിടെ ഇയാളുടെ കാലിലൂടെ ഒരു എലി ദേഹത്തേക്ക് കയറുന്നു. തുടര്‍ന്ന് തോളിലും കഴുത്തിലുമെല്ലാം ഇരിക്കുന്നു.
https://twitter.com/Jazzie654/status/1621604045357191168?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1621604045357191168%7Ctwgr%5E41d808ad66059ba201233e5022899781aa960ff5%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fjeevitham-life%2F2023%2Ffeb%2F06%2Fa-rat-on-the-passengers-body-170093.html
എന്നാല്‍, യാത്രക്കാരന് ഇതൊന്നുമറിയാതെ ഉറക്കത്തിലും. കഴുത്തിലൂടെ എലി സഞ്ചരിക്കുമ്പോഴാണ് ഇയാള്‍ ഉറക്കത്തില്‍ നിന്നും ഉണരുന്നത്. കഴുത്തില്‍ കൈ കൊണ്ടു തടവുമ്പോള്‍ എലി താഴേക്ക് ഇറങ്ങി വരുന്നു. പെട്ടെന്ന് ഞെട്ടിയെങ്കിലും പിന്നീട് അയാള്‍ സമചിത്തതയോടെ നില്ക്കുന്നു. അതിനിടെ എലി താഴേക്ക് ചാടി അപ്രത്യക്ഷമാകുകയും ചെയ്തു.