ചെന്നൈ: വീട്ടിലെ ടെറസില്‍ ബോംബ് നിര്‍മിക്കാന്‍ ശ്രമിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തില്‍ ഗുണ്ടാനേതാവിന് ഗുരുതര പരുക്ക്. ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടാനേതാവും നിരവധി കേസുകളില്‍ പ്രതിയുമായ ‘ഒട്ടേരി’ കാര്‍ത്തിക്കിനാണ് പരുക്കറ്റത്. ഇയാളുടെ രണ്ടു കൈകളും അറ്റുപോയി. കാലുകള്‍ക്കും ഗുരുതര പരുക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
കൈകളിലുണ്ടായ മുറിവിന്റെ കാഠിന്യം മൂലമാണ് മുറിച്ചുമാറ്റേണ്ടി വന്നത്. പുഴല്‍ ജയിലില്‍ കഴിയുമ്പോള്‍ പരിചയത്തിലായ വിജയകുമാറുമായി ചേര്‍ന്ന് ബോംബ് നിര്‍മിക്കുന്നതിനിടെയാണ് സ്ഫോടനം. രണ്ടു ദിവസം മുന്‍പു നായ്ക്കുട്ടിയെ വാങ്ങാനെന്ന വ്യാജേനയാണ് ഇയാള്‍ സ്ഥലത്ത് എത്തിയത്.
വിജയകുമാറിന്റെ വീടിന്റെ ടെറസില്‍വച്ചായിരുന്നു ബോംബ് നിര്‍മാണം. ആശുപത്രിയില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ബോംബ് നിര്‍മിച്ചതിന് പിന്നിലെ കാരണം കണ്ടെത്താനുള്ള അന്വേഷണവും വ്യാപിപ്പിച്ചു.