മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി അറിയിച്ചിരുന്നുവെന്ന് സൂചന ,തോമസ് ഐസക്കിന്റെ വാദം പൊളിയുന്നു
മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സി എ ജി നേരത്തെ അറിയിച്ചിരുന്നുവെന്നു സൂചന .കരട് റിപ്പോർട്ടിൽ ആണ് സി എ ജി ഇക്കാര്യം പറഞ്ഞത് .ധനവകുപ്പ് ഇതിനു മറുപടി നൽകുകയും ചെയ്തു .ഇക്കാര്യം സർക്കാരിനെ അറിയിക്കാതെ സി എ ജി അന്തിമ റിപ്പോർട്ടിൽ ഉൾപ്പെടുത്തി എന്നായിരുന്നു സർക്കാരിന്റെ വാദം .
മസാല ബോണ്ട് വഴി 2150 കോടി രൂപ കിഫ്ബി സമാഹരിച്ചത് ഭരണ ഘടനാ വിരുദ്ധമെന്ന് കരട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയതിന് പിന്നാലെ സി എ ജി ഉദ്യോഗസ്ഥർ നിരവധി തവണ ധനവകുപ്പിലെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു .പിന്നാലെ റിപ്പോർട്ട് അംഗീകാരത്തിനായി ഡൽഹിയിലെ ഓഫീസിലേയ്ക്ക് അയച്ചു .ധനവകുപ്പിന്റെ നടപടി ഭരണഘടനാ വിരുദ്ധമാണ് എന്നുതന്നെ ആയിരുന്നു ഡൽഹിയിലെ ഉദ്യോഗസ്ഥർ കേരളത്തിലെ ഓഡിറ്റ് സംഘത്തെ അറിയിച്ചത് .
ഡൽഹിയിൽ നിന്നുള്ള നിർദേശത്തെ തുടർന്ന് മാറ്റങ്ങൾ വരുത്തിയ റിപ്പോർട്ട് ധനവകുപ്പിന് നൽകി .എന്നാൽ കിഫ്ബി കോർപ്പറേറ്റ് സ്ഥാപനം ആണെന്നതും കിഫ്ബിയ്ക്ക് സംസ്ഥാന സർക്കാരിന് ബാധകമാകുന്ന നിയമങ്ങൾ ബാധകമല്ല എന്നുമുള്ള നിലപാട് സംസ്ഥാന സർക്കാർ സ്വീകരിച്ചു .തുടർന്ന് കിഫ്ബിക്കെതിരെ പരമാർശമുള്ള റിപ്പോർട്ട് സി എ ജി ധനവകുപ്പ് സെക്രട്ടറിയ്ക്ക് അയക്കുക ആയിരുന്നു .