കോഴിക്കോട്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ കിണറ്റില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാന്‍ ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടില്‍ മുഹമ്മദ് കോയയുടെ ഭാര്യ റംല (48) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു അപകടം.
മകന്റെ മൂന്ന് വയസ്സുള്ള കുട്ടിയാണു കളിക്കിടയില്‍ കിണറ്റില്‍ വീണത്. രക്ഷിക്കാനായി റംല കിണറ്റിലേക്ക് ചാടുകയായിരുന്നു. ശബ്ദം കേട്ടെത്തിയ പരിസരവാസികള്‍, കിണറ്റില്‍ പരുക്കേല്‍ക്കാതെ പൈപ്പില്‍ പിടിച്ചുനിന്ന കുട്ടിയെ ആദ്യം രക്ഷിച്ചു. അപ്പോഴാണ് റംലയെ മരിച്ചനിലയില്‍ കണ്ടത്. നരിക്കുനിയില്‍നിന്ന് അഗ്‌നിശമനസേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. മക്കള്‍: അസീസ്, നുസ്‌റത്ത്.