NEWS

വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം; പ്രതികളുടെ ജാമ്യാപേക്ഷ തളളി

കൊച്ചി: വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകക്കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ തളളി. കേസിലെ എട്ടാം പ്രതി നജീബ്, പ്രീജ എന്നിവരുടെ ജാമ്യ ഹര്‍ജികളാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് തള്ളിയത്.

പ്രതികള്‍ക്ക് ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തെരഞ്ഞെടുപ്പിനിടെ പ്രതികള്‍ പുറത്തിറങ്ങുന്നത് സമാധാന അന്തരീക്ഷം തകര്‍ക്കുമെന്ന പ്രോസിക്യുഷന്‍ വാദങ്ങളും അംഗീകരിച്ചാണ് ഹര്‍ജികള്‍ തളളിയത്.

Signature-ad

ഒന്നാംഓണ ദിവസം രാത്രിയാണ് വെഞ്ഞാറമൂടിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു.

Back to top button
error: