തിരുവനന്തപുരം: കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍. തുമ്പ സ്വദേശി ലിയോണ്‍ ജോണ്‍സണ്‍ (33), കുളത്തൂര്‍ സ്റ്റേഷന്‍ കടവ് സ്വദേശി അഖില്‍ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരാണ് കഴിഞ്ഞ ദിവസം പിടിയിലായത്. തുമ്പയില്‍ യുവാവിന്റെ കാല് ബോംബെറിഞ്ഞ് തകര്‍ത്ത കേസിലെ പ്രതികളാണ് മൂന്നുപേരും.
സംഘ തലവനായ ലിയോണ്‍ ജോണ്‍സണ്‍ കാപ്പ തടവ് കഴിഞ്ഞ പുറത്തിറങ്ങി ഒരു ദിവസം കഴിഞ്ഞപ്പോഴാണ് ആയുധങ്ങളുമായി കഠിനംകുളം പോലീസിന്റെ പിടിയിലായത്. ലിയോണിന്റെ് നേതൃത്വത്തില്‍ മറ്റൊരു ആക്രമണത്തിന് സംഘം പദ്ധതിയിടുന്നതായുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കഠിനംകുളത്തെ ഒളിത്താവളത്തില്‍ നിന്നാണ് മൂവരെയും പിടികൂടിയത്.
വടിവാള്‍, മഴു, വെട്ടുകത്തി തുടങ്ങിയ ആയുധങ്ങളാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. കാപ്പ തടവ് കഴിഞ്ഞ് പുറത്തുവന്ന് ഉടന്‍ തന്നെ കൂട്ടാളികളെ ലിയോണ്‍ ജോണ്‍സണ്‍ വിളിച്ചുകൂട്ടണമെങ്കില്‍ വ്യക്തമായ ആക്രമണ പദ്ധതി ഇവര്‍ക്ക് ഉണ്ടാകണമെന്നാണ് പോലീസ് കരുതുന്നത്. ചോദ്യം ചെയ്യലിന്‍െ്‌റ ആദ്യ ഘട്ടത്തില്‍ പ്രതികള്‍ തീര്‍ത്തും സഹകരിക്കുന്നില്ലെന്നാണ് വിവരം. പിടിയിലായവര്‍ക്ക് കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂര്‍, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളില്‍ നിരവധി കേസുകളുണ്ട്. ലിയോണ്‍ ജോണ്‍സന് മാത്രം 28 ഓളം കേസുകളുണ്ട്.