LIFEMovie

ബാലയ്യയുടെ അടുത്ത ചിത്രത്തിലെ നായിക ആറുമാസം മുമ്പ് പ്രസവം കഴിഞ്ഞ നടി; സിനിമയ്ക്ക് പിന്നാലെ പോയി കുട്ടിയെ മറക്കരുത് എന്ന് പ്രേക്ഷകര്‍

തെലുങ്ക് സിനിമാ ഇതിഹാസം എന്‍.ടി.ആറിന്‍െ്‌റ മകനും ടോളിവുഡിലെ മെഗാതാരവുമാണ് നന്ദമൂരി താരക ബാലകൃഷ്ണ എന്ന ബാലയ്യ. രാഷ്ട്രീയത്തിലും സനിമയിലും ഒരു പോലെ തിളങ്ങിനില്‍ക്കുന്ന ബാലകൃഷ്ണ മലയാളികള്‍ക്കും സുപരിചിതനാണ്. ട്രോളുകള്‍ വഴിയാണ് ഇദ്ദേഹം മലയാളികള്‍ക്ക് സുപരിചിതമാകുന്നത്. കേരളത്തിലെ വലിയ ഒരു ട്രോള്‍ മെറ്റീരിയല്‍ ആണ് ബാലകൃഷ്ണ.

എന്നാല്‍, സോഷ്യല്‍ മീഡിയ എന്തു പറഞ്ഞാലും ബോക്‌സ് ഓഫീസില്‍ വന്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ഇദ്ദേഹത്തിന്‍െ്‌റ ചിത്രങ്ങള്‍ക്ക് കഴിയാറുണ്ട്. ബാലയ്യയുടെ കഴിഞ്ഞ രണ്ട് സിനിമകള്‍ വലിയ രീതിയില്‍ ഹിറ്റ് ആയിരുന്നു. ‘അഖണ്ഡ’ എന്ന സിനിമ ഗംഭീര വിജയമായിരുന്നു നേടിയത്. ഇദ്ദേഹത്തിന്റെ പെര്‍ഫോമന്‍സ് എല്ലാവരും അഭിനന്ദിക്കുകയായിരുന്നു. കേരളത്തിലും ഈ സിനിമ വലിയ സ്വീകാര്യത ആയിരുന്നു നേടിയത്. ഈ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ അടുത്ത സിനിമ കഴിഞ്ഞ പൊങ്കല്‍ സീസണില്‍ റിലീസ് ചെയ്തത്.

Signature-ad

‘വീരസിംഹ റെഡി’ എന്നാണ് സിനിമയുടെ പേര്. മലയാളികളുടെ പ്രിയപ്പെട്ട ഹണി റോസ് ആണ് സിനിമയിലെ ഒരു നായികയായി എത്തിയത് എന്നതാണ് മലയാളികളെ ഈ സിനിമയുമായി അടുപ്പിച്ചു നിര്‍ത്തുന്നത്. അതേസമയം, ഇപ്പോള്‍ ഇദ്ദേഹത്തിന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ്. അനില്‍ രവിപുടി നാളെ ചിത്രം സംവിധാനം ചെയ്യുന്നത്. ഈ സിനിമയില്‍ നായികയായി എത്തുന്നത് ആരൊക്കെയാണ് എന്ന് അറിയുമോ? സോനാക്ഷി സിന്‍ഹ, പ്രിയങ്ക ജവാല്‍കര്‍ എന്നിവരുടെ പേരുകള്‍ ആയിരുന്നു ആദ്യം പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം വന്നിരിക്കുകയാണ്.

കാജല്‍ അഗര്‍വാള്‍ ആയിരിക്കും സിനിമയില്‍ നായികയായി എത്തുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ആറുമാസങ്ങള്‍ക്കു മുന്‍പ് ആയിരുന്നോ താരം ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിയുടെ മുലകുടിയും പോലും മാറുന്നതിനു മുന്‍പ് സിനിമയില്‍ അഭിനയിക്കുവാന്‍ കാജല്‍ എടുത്ത തീരുമാനത്തെ വിമര്‍ശിക്കുകയാണ് ഇപ്പോള്‍ മലയാളികള്‍. ചെറിയ പ്രായത്തില്‍ കുട്ടികള്‍ക്ക് അമ്മയുടെ സാമീപ്യം വളരെ അത്യാവശ്യമാണ് എന്നും ഈ സമയത്ത് സിനിമയില്‍ അഭിനയിച്ച കുട്ടിയുടെ കുട്ടിക്കാലം ഇല്ലാതാക്കരുത് എന്നതാണ് ഇപ്പോള്‍ മലയാളികള്‍ താരത്തെ ഉപദേശിക്കുന്നത്.

Back to top button
error: