ഭോപ്പാല്‍: ബി.ജെ.പിയുടെ മുന്‍ കോര്‍പറേഷന്‍ അംഗവും ഭാര്യവും മക്കളെ കൊന്ന് ആത്മഹത്യ ചെയ്തു. മധ്യപ്രദേശിലെ വിധിഷ ജില്ലയിലാണ് സംഭവം. സഞ്ജീവ് മിശ്ര (45), ഭാര്യ നീലം (42) ആണ്‍മക്കളായ അന്‍മോല്‍ (13), സാര്‍ഥക് (7) എന്നിവരെ മരിച്ചനിലയില്‍ വ്യാഴാഴ്ച വൈകുന്നേരം കണ്ടെത്തിയിരുന്നു.
കുട്ടികള്‍ ഇരുവര്‍ക്കും ‘മസ്‌കുലാര്‍ അട്രോഫി’യെന്ന രോഗം ബാധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു മാതാപിതാക്കളെന്ന് പോലീസ് പറയുന്നു. ശത്രുക്കളുടെ കുട്ടികളെപ്പോലും ഈ രോഗത്തില്‍നിന്ന് ദൈവം രക്ഷിക്കട്ടെ, എനിക്ക് എന്റെ കുട്ടികളെ രക്ഷിക്കാനായില്ല, ഇനിയെനിക്ക് ജീവിക്കേണ്ട” -മിശ്ര ട്വിറ്ററില്‍ കുറിച്ചു.
ട്വീറ്റിനു പിന്നാലെ പോലീസ് എത്തിയാണ് കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാലുപേരും ചികിത്സയില്‍ ഇരിക്കെയാണ് മരിച്ചത്.