IndiaNEWS

2024 എനിക്ക് വേണം, ഞാനിത് ഇങ്ങെടുക്കുവാ…പിന്നാക്ക വിഭാഗങ്ങള്‍ക്ക് സംവരണത്തിനുള്ളില്‍ സംവരണം; മൂന്നാമൂഴമുറപ്പിക്കാന്‍ മോദിയുടെ പൂഴിക്കടകന്‍

ന്യൂഡല്‍ഹി: 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് തൂത്തുവാരാന്‍ പുതിയ പൂഴിക്കടകനുമായി മോദി. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള (ഒ.ബി.സി ) സംവരണത്തില്‍ വിവിധ ഉപജാതികള്‍ക്ക് പ്രത്യേക സംവരണം നല്‍കാനുള്ള നിയമ നിര്‍മാണം കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ നടത്തും. ഇതിനായി 2027 ല്‍ കേന്ദ്ര സര്‍ക്കാര്‍ രൂപീകരിച്ച ജസ്റ്റിസ് രോഹിണിയുടെ നേതൃത്വത്തിലുള്ള നാലംഗ കമ്മിഷന്‍ ഈ മാസം 31 ന് കേന്ദ്ര സര്‍ക്കരിന് റിപ്പോര്‍ട്ടു നല്‍കും.

ഇന്ത്യയിലാകമാനം 2,666 പിന്നാക്ക ജാതികളാണ് ഒ.ബി.സി കാറ്റഗറിയില്‍ ലിസ്റ്റു ചെയ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍, സാമൂഹ്യപരമായും സാമ്പത്തികപരമായും ഉയര്‍ന്ന് നില്‍ക്കുന്ന ചില പ്രധാന പിന്നാക്ക ജാതികള്‍ക്ക് മാത്രമേ സംവരണത്തിന്റെ ഗുണം കിട്ടുന്നുളളുവെന്നാണ് കണ്ടെത്തല്‍. യാദവര്‍, ജാട്ടുകള്‍, കുര്‍മികള്‍, വൊക്കലിംഗര്‍, സെയ്നികള്‍, തേവര്‍മാര്‍, ഈഴവര്‍ തുടങ്ങി ഒരോ പ്രദേശങ്ങളിലും സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക സ്വാധീനം വളരെയേറെ ചെലുത്തുന്ന പിന്നാക്ക വിഭാഗങ്ങള്‍ക്ക് മാത്രമേ ഒ.ബി.സി സംവരണം കൊണ്ടു ഗുണം ലഭിക്കുന്നുള്ളുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിരിക്കുന്നത്.

Signature-ad

എന്നാല്‍, ഇവയിലെ തന്നെ സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന ധാരാളം ഉപവിഭാഗങ്ങളും, മറ്റു പിന്നോക്ക ജാതി സമൂഹങ്ങളും ഉണ്ട്. ഇവര്‍ക്ക്് നിലവില്‍ ലഭിക്കുന്ന സംവരണത്തിനുളളില്‍ തന്നെ പ്രത്യേക സംവരണം നല്‍കാനുളള ശ്രമമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. മേല്‍പ്പറഞ്ഞ സംവരണ സമുദായങ്ങളിലൊക്കെ തന്നെ സംവരണത്തിന്റെ ഗുണഫലങ്ങള്‍ ലഭിക്കാത്ത ഉപജാതി വിഭാഗങ്ങള്‍ ഉണ്ട്. അവരാകട്ടെ സാമൂഹികമായും സാമ്പത്തികമായും വളരെ പിന്നാക്കം നില്‍ക്കുന്നവരാണ്. അവര്‍ക്കു കൂടി പ്രയോജനം ലഭിച്ചാല്‍ മാത്രമേ സംവരണം കൊണ്ടുണ്ടാകേണ്ട സാമൂഹ്യ പുരോഗതി ഈ വിഭാഗങ്ങള്‍ക്കുണ്ടാകൂ എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണ്ടെത്തിയിട്ടുള്ളത്.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാന്‍ ബി.ജെ.പിക്ക് വലിയ പിന്തുണ നല്‍കിയത് ഉത്തരേന്ത്യയിലെ പിന്നാക്ക സമുദായങ്ങളാണ്. എന്നാല്‍, 2024 ലെ തെരഞ്ഞെടുപ്പിന്‍ മോദിക്ക് പിന്തുണ നല്‍കിയ ഈ വിഭാഗങ്ങളുടെ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ തന്ത്രപരമായ നീക്കങ്ങള്‍ നടക്കുമ്പോഴാണ് മോദി സര്‍ക്കാര്‍ ഒരു മുഴും മുമ്പെ എറിയുന്നത്. ബിഹാറില്‍ നീതിഷ്‌കുമാറും ലാലുവിന്റെ മകന്‍ തേജസി യാദവും തമ്മിലുള്ള കൂട്ടുമുന്നണി ബി.ജെ.പിയുടെ സീറ്റു പ്രതീക്ഷകളെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്. അതോടൊപ്പം രാജസ്ഥാനിലും യു.പിയിലും മധ്യപ്രദേശിലുമെല്ലാം വരുന്ന തെരഞ്ഞെടുപ്പില്‍ ലഭിക്കുന്ന പിന്നാക്ക വോട്ടുകള്‍ക്ക് കാര്യമായി കുറവുണ്ടാകുമെന്ന് ബി.ജെ.പിക്ക് നന്നായി അറിയാം. അത്തരമൊരു സാധ്യതയെ മുന്‍കൂട്ടി തടയുക എന്നതാണ് സംവരണത്തിനുള്ളിലെ സംവരണത്തിന്റെ ലക്ഷ്യം.

 

Back to top button
error: