ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിക്കാതിരിക്കാൻ പൗരന് അവകാശമുണ്ടോയെന്ന തർക്കം നിലനിൽക്കുന്നതിനിടെ നിർണായക വിധിയുമായി ഹൈക്കോടതി. ജീവനക്കാർ കോവിഡ് വാക്‌സിന്‍ എടുക്കണമന്നു തൊഴില്‍ദാതാവിനു നിര്‍ബന്ധിക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ഒരൂകൂട്ടം ഹര്‍ജികള്‍ തീര്‍പ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് പ്രതിഭ എം. സിങ്ങിന്റെ വിധി.
സുപ്രീം കോടതിയുടെ വിവിധ ഉത്തവുകള്‍ പ്രകാരം തൊഴിലാളികള്‍ വാക്‌സിനേഷന്‍ സ്വീകരിച്ചിരിക്കണമെന്ന നിബന്ധന വയ്ക്കാന്‍ തൊഴില്‍ ദാതാവിന് അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നേരത്തേ കോവിഡ് വാക്സിൻ സ്വീകരിക്കാത്ത അധ്യാപകർ ക്ലാസെടുക്കാൻ എത്തിയത് കേരളത്തിലുൾപ്പെടെ വിവാദമായിരുന്നു.