LIFEMovie

ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അത് ഈ നടന്റെ നായിക ആയി മാത്രം…ജയറാമിനെവരെ ഞെട്ടിച്ച പാര്‍വതിയുടെ ആ മോഹം ഇങ്ങനെ!

ലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് പാര്‍വതി. 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അശ്വതി എന്ന പാര്‍വതി. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതിയെ, ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ ആയിരുന്നു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പാര്‍വതി.

‘പൊന്മുട്ടയിടുന്ന താറാവ്’, ‘തൂവാനത്തുമ്പികള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘കിരീടം’ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായി തിളങ്ങി പാര്‍വതി. പാര്‍വതിക്കൊപ്പം നിരവധി സിനിമയില്‍ നായകനായി അഭിനയിച്ച ജയറാമും പാര്‍വതിയും പ്രണയത്തില്‍ ആവുകയായിരുന്നു. അങ്ങനെ യഥാര്‍ഥ ജീവിതത്തിലും പാര്‍വ്വതിയുടെ നായകന്‍ ആവുകയായിരുന്നു ജയറാം.

Signature-ad

1992 ല്‍ ജയറാമിനെ വിവാഹം കഴിച്ച പാര്‍വതി വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാമിനും മക്കള്‍ കാളിദാസ്, മാളവിക എന്നിവര്‍ക്ക് ഒപ്പം ചെന്നൈയിലെ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണ് പാര്‍വതി ഇപ്പോള്‍. പതിനാറാം വയസ്സില്‍ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാര്‍വതി ‘അപരന്‍’ എന്ന ചിത്രത്തിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ വച്ചായിരുന്നു ജയറാമിനെ കണ്ടു മുട്ടുന്നത്.

ആ പരിചയം പിന്നീട് പ്രണയവും അത് വിവാഹത്തിലേക്ക് എത്തുകയായിരുന്നു. മലയാള സിനിമയിലെ പല നായികമാരും ഒരു ഇടവേളയ്ക്കു ശേഷം അമ്മവേഷങ്ങളില്‍ തിരിച്ചെത്തിയെങ്കിലും പാര്‍വ്വതി പിന്നീട് മലയാള സിനിമയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. എന്നാലും ഇന്നും മലയാളികളുടെ ഇഷ്ടനായിക തന്നെയാണ് പാര്‍വതി. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ചോറ്റാനിക്കര അമ്പലത്തിലെ നവരാത്രി വേദിയില്‍ പാര്‍വതി നൃത്തം ചെയ്തത് ഏറെ ശ്രദ്ധേയമായിരുന്നു.

ഒരു അഭിനയത്രി മാത്രമായിരുന്നില്ല മികച്ച കോസ്റ്റ്യൂം ഡിസൈനറും ശാസ്ത്രീയ നര്‍ത്തകി കൂടിയായിരുന്നു പാര്‍വതി. വിവാഹത്തോടെ അഭിനയത്തില്‍ നിന്നും വിട്ടു നിന്ന താരം പൊതുപരിപാടികളെല്ലാം സജീവമായിരുന്നു. പ്രിയ താരത്തിന്റെ തിരിച്ചുവരാനായി കാത്തിരിക്കുകയാണ് മലയാള സിനിമ പ്രേക്ഷകര്‍. മുമ്പ് പാര്‍വതി തന്നെ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് തുറന്നു പറഞ്ഞതാണ് ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിരിക്കുന്നത്.

മലയാള സിനിമയിലേക്ക് ഇനിയൊരു തിരിച്ചുവരവുണ്ടെങ്കില്‍ അത് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തണമെന്നാണ് ആഗ്രഹം എന്നായിരുന്നു പാര്‍വതി പറഞ്ഞത്. നിരവധി സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും പാര്‍വതിയും. പാര്‍വതിയുടെ ഈ ആഗ്രഹം ഒരിക്കല്‍ ജയറാം വെളിപ്പെടുത്തിയിരുന്നു. ജയറാമിനൊപ്പം അഭിനയിക്കുന്ന നായികമാരെ കുറിച്ചും പാര്‍വതി പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ജയറാം ഒരുപാട് നടിമാര്‍ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും ഉര്‍വശിയോടൊപ്പം സ്‌ക്രീന്‍ പങ്കിടുന്നതാണ് പാര്‍വതിക്ക് ഏറ്റവും ഇഷ്ടം. മറ്റൊരു നടിമാര്‍ക്കും പകരം വെക്കാനാവാത്ത അസാധ്യ അഭിനയ പാടവമാണ് ഉര്‍വശയുടേത് എന്ന് പാര്‍വതി തുറന്നു പറയുന്നു. ജയറാമിന്റെ നായികമാരില്‍ ഉര്‍വശിയുടെ റേഞ്ച് മറ്റൊരു നടിമാര്‍ക്കും ഇല്ലെന്നും പാര്‍വതി വെളിപ്പെടുത്തി. അതൊരു പ്രത്യേക അവതാരം തന്നെയാണെന്നും പാര്‍വതി കൂട്ടിച്ചേര്‍ത്തു.

 

Back to top button
error: