കൊച്ചി: ലൈഫ് മിഷനില്‍ കോഴ ഇടപാട് നടന്നിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സ്വപ്ന സുരേഷ്. തന്റെ കൈയില്‍ കോഴ ഇടപാടുകളുടെ തെളിവുകളുണ്ടെന്നും ആറ് കോടി രൂപയുടെ കോഴ ഇടപാട് നടന്നിട്ടുണ്ടെന്നും സ്വപ്ന പറഞ്ഞു. അന്വേഷണത്തിനിടെ ഉദ്യോഗസ്ഥര്‍ ശേഖരിച്ച തെളിവുകള്‍ എത്രമാത്രം അട്ടിമറിക്കപ്പെട്ടു എന്ന് അറിയില്ലെന്നും സ്വപ്ന പറഞ്ഞു.
അതേസമയം, ലൈഫ് മിഷനില്‍ ശിവശങ്കറിന് കൈക്കൂലി പണം ലഭിച്ച കാര്യം തനിക്കറിയാമെന്നും ഇക്കാര്യത്തില്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കുമെന്നും കേസിലെ മറ്റൊരു പ്രതിയായ പി.ആര് സരിത്ത് പറഞ്ഞു.
അതിനിടെ, ലൈഫ് മിഷന് കോഴക്കേസില്‍ പ്രതികള്‍ക്ക് ഇ.ഡി നോട്ടീസ് നല്‍കിയിരുന്നു. സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെ 10 മണിക്ക് ഹാജരാകണമെന്നായിരുന്നു നിര്‍ദേശം.
മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.