ഏറ്റുമാനൂർ: നീണ്ടൂർ 973-ാം നമ്പർ എസ്. എൻ.ഡി. പി.യോഗം അരുണോദയം ശ്രീനാരായണ – ശാരദ ക്ഷേത്രത്തിലെ ചതയ ഉത്സവം 22 – മുതൽ 26 – വരെ നടക്കും. ഞായറാഴ്ച രാവിലെ ക്ഷേത്രം തന്ത്രി രഞ്ജിത്ത് രാജന്റെയും മേൽശാന്തി വി.കെ. അനീഷ് ശാന്തിയുടെയും മുഖ്യ കാർമികത്വത്തിൽ മഹാഗണപതി ഹോമം. വൈകിട്ട് ആറിന് കലാസന്ധ്യ കോട്ടയം എസ്.എൻ.ഡി.പി. യൂണിയൻ സെക്രട്ടറി ആർ. രാജീവ് ഉദ്ഘാടനം ചെയ്യും. 23 -ന് രാവിലെ ഏഴ് മുതൽ 12 -വരെ കൊടിമരിച്ചുവട്ടിൽ നിറപറ സമർപ്പണം, 10.30 – ന് ശീവേലി, വൈകിട്ട് 5.15 – ന് ദേശ താലപ്പൊലി. ആറാട്ട് മണ്ഡപത്തിൽ 7.30- ന് കുട്ടികളുടെ കലാപരിപാടികൾ.
24 – ന് രാവിലെ 10- ന് ചതയപൂജ, 11- ന് ശിവഗിരി മഠം ശിവനാരായണ തീർഥസ്വാമികളുടെ അനുഗ്രഹപ്രഭാഷണം ,
12. 30 – ന് പ്രസാദഊട്ട്. വൈകുന്നേരം നാലിന് നീണ്ടൂർ ചതയ മഹോത്സവ ഘോഷയാത്ര, ആറിന് പ്രാവട്ടം ജങ്ഷനിൽ ഗുരുദേവന്റെ പൂജിച്ച തിടമ്പുമായി സംയുക്ത ഘോഷയാത്ര ആറാട്ട് ദിവസമായ 26 -ന് ഒൻപതിന് എഴുന്നള്ളത്ത്, 11.30 -ന് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ സെക്രട്ടറി കൈവല്യാനന്ദ സരസ്വതി സാമികളുടെ പ്രഭാഷണം, 12. 30 -ന് ആറാട്ട് സദ്യ, വൈകിട്ട് നാലിന് ആറാട്ട് പുറപ്പാട്, ഏഴിന് ആറാട്ട്, ആറാട്ട് കടവിൽ പ്രസാദഊട്ട് 8:30 -ന് ആറാട്ടിന് സ്വീകരണം.
പത്രസമ്മേളനത്തിൽ പ്രസിഡന്റ് യു.കെ. ഷാജി, സെക്രട്ടറി വി.ടി. സുനിൽ, ഭാരവാഹികളായ എ.ഡി. ഷാജി, കെ.ആർ. സന്തോഷ്, സി.സി. ശശി, എം.വി. വിനീഷ് എന്നിവർ പങ്കെടുത്തു