KeralaNEWS

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കാം, നിരീക്ഷിക്കേണ്ട! സിസി ടിവി ക്യാമറ സ്ഥാപിക്കുന്നതില്‍ മാര്‍ഗ നിര്‍ദേശം വേണമെന്നു ഹൈക്കോടതി

കൊച്ചി: സ്വന്തം വീടിന്റെ സുരക്ഷ നിരീക്ഷിക്കാനായിരിക്കണം സുരക്ഷാക്യാമറ വെക്കേണ്ടത് അല്ലാതെ അയല്‍വാസിയെ നിരീക്ഷക്കാനാവരുതെന്ന് ഹൈക്കോടതി. തന്റെ വീടും പരിസരവും നിരീക്ഷിക്കുന്ന തരത്തില്‍ അയല്‍വാസിയായ രാജു ആന്റണി ക്യാമറകള്‍ സ്ഥാപിച്ചെന്നും ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടി ചേരാനെല്ലൂര്‍ സ്വദേശിനി ആഗ്നസ് മിഷേല്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം.

സുരക്ഷയ്ക്ക് വേണ്ടി നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച് പോലീസ് മേധാവി ഉചിതമായ മാര്‍ഗനിര്‍ദേശം കൊണ്ടുവരണമെന്നും അയല്‍വാസിയെ നിരീക്ഷിക്കുന്നത് അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

Signature-ad

പരാതിയില്‍ പറയുന്ന അയല്‍വാസിയായ രാജു ആന്റണി, ചേരാനെല്ലൂര്‍ പഞ്ചായത്ത്, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ക്ക് നോട്ടീസ് അയക്കാനും കോടതി ഉത്തരവില്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് വി അരുണ്‍കുമാറിന്റേതാണ് ഉത്തരവ്. ഡിജിപിയെ സ്വമേധയ കക്ഷി ചേര്‍ത്ത കോടതി ഹര്‍ജിയുടെ പകര്‍പ്പ് അദ്ദേഹത്തിന് അയക്കണമെന്നും കോടതി പ്രകടിപ്പിച്ച ഉത്കണ്ഠ അറിയിക്കണമെന്നും വ്യക്തമാക്കി. ഹര്‍ജി ഒരു മാസത്തിനകം പരിഗണിക്കും.

Back to top button
error: