Social MediaTRENDING

കൗതുകം ലേശം കൂടിപ്പോയി; സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരതില്‍ കയറിയ ആള്‍ ഇറങ്ങിയത് 159 കി.മി അകലെ!

ഹൈദരാബാദ്: സെല്‍ഫിയെടുക്കാന്‍ വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ കയറിയയാള്‍ക്ക് എട്ടിന്റെ പണികിട്ടി! വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിന്‍ രാജമുന്ദ്രിയില്‍ എത്തിയപ്പോള്‍ ഫൊട്ടോ എടുക്കുന്നതിനായി ഇയാള്‍ കയറി. എന്നാല്‍, ഇയാള്‍ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതില്‍ അടഞ്ഞു.

ഇതോടെ കഥാനായകന് പുറത്തിറങ്ങാന്‍ കഴിയാതെയായി. പുറത്തിറങ്ങാന്‍ ശ്രമം നടത്തിയെങ്കിലും വിഫലമായി. ട്രെയിനിന്റെ വാതില്‍ തുറക്കാന്‍ ഇയാള്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലുണ്ട്. ഇതോടെ അടുത്ത സ്റ്റോപ്പായ വിജയവാഡ വരെ യുവാവ് ട്രെയിനില്‍ കുടുങ്ങി. 159 കിലോമീറ്ററാണ് രാജമുന്ദ്രിയില്‍നിന്ന് വിജയവാഡയിലേക്കുള്ള ദൂരം.

Signature-ad

ട്രെയിനില്‍ കുടുങ്ങിയ യുവാവും ടിക്കറ്റ് മാസ്റ്ററുമായുള്ള സംഭാഷണവും വൈറലായി. ”എന്തിനാണ് നിങ്ങള്‍ ചിത്രങ്ങള്‍ എടുക്കുന്നതിനായി ട്രെയിനിനുള്ളില്‍ കയറിയത്? നിങ്ങള്‍ എന്താണ് ചെയ്തത് എന്നതിനെകുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ഈ വാതില്‍ ഇനി ആറു മണിക്കൂര്‍ നിങ്ങള്‍ക്ക് തുറക്കാനാകില്ല. ഇനി വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ്. അതുവരെ യാത്ര ആസ്വദിക്കുക.” എന്നാണ് ടിക്കറ്റ് മാസ്റ്റര്‍ പറയുന്നത്.

Back to top button
error: