KeralaNEWS

ഫ്രീസറില്‍ പഴകിയ ഇറച്ചിയും ചോറും, വൃത്തിഹീനമായ അടുക്കള; പറവൂരിലെ കുമ്പാരി ഹോട്ടല്‍ അടച്ചുപൂട്ടി

പറവൂര്‍: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യവിഭാഗത്തിന്റെ പരിശോധന. കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം ഹോട്ടല്‍ അടപ്പിച്ചു. മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റ സാഹചര്യത്തിലാണ് ഹോട്ടലുകളിലെ പരിശോധന നടത്തുന്നത്.

ഇന്ന് രാവിലെയാണ് വിവിധ പറവൂരിലെ വിവിധ ഹോട്ടലുകളിലേക്ക് നഗരസഭയുടെ ആരോഗ്യവിഭാഗം പരിശോധന ആരംഭിച്ചത്. പറവൂര്‍ നഗരത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്ന കുമ്പാരി എന്ന ഹോട്ടലില്‍ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങളും പഴകിയ ഇറച്ചിയും പിടികൂടിയത്. ഫ്രീസറുകളില്‍ വലിയ തോതില്‍ പഴകിയ സാധനങ്ങള്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പഴകിയ ഇറച്ചി, ഭക്ഷണസാധനങ്ങള്‍, ചോറ്, പാചകം ചെയ്ത നിലയിലുള്ള ഇറച്ചി വിഭവങ്ങള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്. ഹോട്ടലിന്റെ അടുക്കള വൃത്തിഹീനമായ നിലയിലായിരുന്നെന്നും ഉദ്യോഗസ്ഥര്‍ റയുന്നു.

Signature-ad

ഭക്ഷണ സാധനങ്ങളുടെയെല്ലാം സാമ്പിളുകളും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ശേഖരിച്ചിട്ടുണ്ട്. നഗരത്തിലെ എല്ലാ ഹോട്ടലുകളിലും ഇന്ന് പരിശോധന നടത്താനാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ തീരുമാനം.

തിങ്കളാഴ്ച വൈകിട്ട് പറവൂരിലെ മജ്ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്ക് ചര്‍ദിയും വയറിളക്കവും അടക്കമുള്ള ആരോഗ്യപ്രശ്നങ്ങള്‍ അനുഭവപ്പെട്ടിരുന്നു.സംഭവത്തില്‍ ആരോഗ്യവകുപ്പ് ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. അടിയന്തരായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഭക്ഷ്യസുരക്ഷാ കമ്മീഷണറോട് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചിട്ടുള്ളത്.ഹോട്ടലിലെ ഭക്ഷ്യവിഷബാധയില്‍ ഹോട്ടല്‍ ഉടമകളുടെ അറസ്റ്റ് ഉടനുണ്ടാകും. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഹോട്ടല്‍ ഉടമകള്‍ക്കെതിരേ പറവൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത്.

Back to top button
error: