മാരാമൺ കൺവൻഷന്റെ 128-ാമത് മഹായോഗം ഫെബ്രുവരി 12 മുതൽ 19 വരെ പമ്പാനദിയുടെ വിശാലമായ മാരാമൺ മണൽപ്പുറത്ത് തയ്യാറാക്കിയ പന്തലിൽ നടക്കും. മണൽപ്പുറത്തേക്കുള്ള പാലത്തിന്റെ നിർമ്മാണം പൂർത്തിയായി വരുന്നു. പന്തലിന്റെ കാൽനാട്ട് കർമ്മം ജനുവരി അഞ്ചിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ നിർവ്വഹിച്ചു. ഫെബ്രുവരി 12ന് 2.30 ന് മാർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ കൺവൻഷൻ ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്താ അദ്ധ്യക്ഷത വഹിക്കും. മാർത്തോമ്മാ സഭയിലെ ബിഷപ്പുമാരെക്കൂടാതെ ബിഷപ്പ് ദിലോരാജ് ആർ. കനഗാബെ (ശ്രീലങ്ക), കാനൻ മാർക്ക് ഡി. ചാപ്മാൻ (ഇംഗ്ലണ്ട്), ബിഷപ്പ് റാഫേൽ തട്ടിൽ, ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പൊലീത്താ, സഖറിയാസ് മാർ സേവേറിയോസ് മെത്രാപ്പൊലീത്താ, ബിഷപ്പ് മാർ തോമസ് തറയിൽ എന്നിവർ മുഖ്യ പ്രസംഗകമാണ്.
തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ 7.30ന് ബൈബിൾ ക്ലാസ്സുകൾ പന്തലിൽ നടക്കും. സ്ത്രീകൾക്കും പുരുഷന്മാർക്കും സംയുക്തമായാണ് ഈ വർഷവും ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. റവ.ഷിബി വർഗീസ്, റവ.ഡോ.മോത്തി വർക്കി എന്നിവർ ബൈബിൾ ക്ലാസുകൾക്ക് നേതൃത്വം നൽകും. കുട്ടികൾക്കുള്ള യോഗം സി.എസ്.എസ്.എമ്മിന്റെ നേതൃത്വത്തിൽ രാവിലെ 7.30 മുതൽ 1.30 വരെ കുട്ടിപ്പന്തലിൽ നടത്തുന്നതാണ്. എല്ലാ ദിവസവും രാവിലത്തെ പൊതുയോഗം 9.30 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 12 മണിക്ക് അവസാനിക്കും. സായാഹ്നയോഗങ്ങൾ വൈകിട്ട് 5 ന് ഗാനശുശ്രൂഷയോടുകൂടി ആരംഭിച്ച് 6.30 ന് സമാപിക്കും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.30ന് കുടുംബവേദി യോഗങ്ങളും ബുധനാഴ്ച 2.30ന് ലഹരിവിമോചന കൂട്ടായ്മയും, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ 2.30ന് യുവവേദി യോഗങ്ങളും പന്തലിൽ വച്ച് നടത്തുന്നതാണ്. മുൻ ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ്, അന്ന ജോ തോമസ് (ഐ.ആർ.എസ്), ഡോ.ശശി തരൂർ എംപി എന്നിവർ പ്രസംഗിക്കും. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.00 മുതൽ 30 വരെയുള്ള സമയം ഭാഷാ അടിസ്ഥാനത്തിലുള്ള മിഷൻ ഫീൽഡ് കൂട്ടായ്മകൾ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ക്രമത്തിൽ പ്രത്യേക യോഗങ്ങളായി ക്രമീക രിച്ചിരിക്കുന്നു. വ്യാഴാഴ്ചത്തെ സായാഹ്നയോഗം സന്നദ്ധ സുവിശേഷക സംഘത്തിന്റെയും വെള്ളിയാഴ്ചത്തെ സായാഹ്നയോഗം സേവികാസംഘത്തിന്റെയും പ്രത്യേക യോഗങ്ങളാണ്. ശനിയാഴ്ചത്തെ സായാഹ്നയോഗം സുവിശേഷ പ്രസംഗസംഘത്തിന്റെ മിഷനറി യോഗമായി ക്രമീകരിച്ചിരിക്കുന്നു.
പൂർണ്ണസമയം സുവിശേഷവേലയ്ക്ക് സമർപ്പിക്കുന്ന 12 വയസിന് താഴെയുള്ള കുട്ടികളുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 17 വെള്ളിയാഴ്ചയും 12 വയസിന് മുകളിൽ പ്രായമുള്ളവരുടെ പ്രതിഷ്ഠാ ശുശ്രൂഷ ഫെബ്രുവരി 18 ശനിയാഴ്ചയും രാവിലെ 7.30 ന് കോഴഞ്ചേരി സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ നടക്കും. തിരുമേനിമാർ ശുശ്രൂഷകൾക്കു നേതൃത്വം നൽകും. മാരാമൺ കൺവൻഷനിലെ അച്ചടക്കം സുപ്രസിദ്ധമാണ്. യോഗങ്ങളിൽ ക്രമപരിപാലനത്തിനായി വൈദികരും, അത്മായ വോളന്റിയർമാരും നേതൃത്വം നൽകും. ഉദ്ഘാടന യോഗത്തിലും വെള്ളി, ശനി, ഞായർ രാവിലത്തെ യോഗങ്ങളിലും സ്തോത്രകാഴ്ച ശേഖരിക്കും. മറ്റു യോഗങ്ങളിൽ സംബന്ധിക്കുന്നവർക്ക് പന്തലിൽ ക്രമീകരിച്ചിരിക്കുന്ന പെട്ടികളിൽ സ്തോത്ര കാഴ്ച അർപ്പിക്കാവുന്നതാണ്. യോഗത്തിൽ സംബന്ധിച്ച് സ്തോത്രകാഴ്ച അർപ്പിക്കുവാൻ സാധിക്കാത്തവർക്ക് പേമെന്റ് ഗേറ്റ്വേ സം വിധാനത്തിലൂടെ ആ സമയം തന്നെ ഓൺലൈനായി സ്തോത്ര കാഴ്ച അർപ്പിക്കുന്നതിനുള്ള സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകളും ത്രിതല പഞ്ചായത്തുകളും കൺവൻഷൻ ക്രമീകരണ ങ്ങളിൽ നിർലോഭം സഹകരിക്കുന്നു. കൺവൻഷൻ നഗറിൽ ശുദ്ധജലം ലഭ്യമാക്കുന്നതിനും നദിയിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനും റോഡുകളുടെ അറ്റകുറ്റ പണികൾ നടത്തുന്നതിനും വിവിധ സർക്കാർ വകുപ്പുകൾ ആവ ശ്യമായ ക്രമീകരണം ചെയ്യുന്നു. കെ.എസ്.ആർ.ടി.സി. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് പ്രത്യേകം ബസ് സർവ്വീസ് ക്രമീകരിച്ചിരിക്കുന്നു. പോലീസ്, അഗ്നിശമന സേന, ആരോഗ്യവകുപ്പ്, ടെലികോം, വൈദ്യുതി തുടങ്ങിയ വകുപ്പുകളും കൺവൻഷൻ പ്രവർത്തനങ്ങളിൽ സഹകരിക്കുന്നു. മാരാമൺ മഹായോഗത്തിൽ ജനലക്ഷങ്ങളാണ് പങ്കെടുക്കുന്നത്. യാതൊരുവിധ പ്രകൃതി മലിനീകരണവും സംഭവിക്കാത്തവിധത്തിൽ ഹരിത നിയമാവലി അനുസരിച്ച് കൺവൻഷൻ ക്രമീകരിക്കാൻ സംഘാടകസമിതി താൽപ്പര്യപ്പെടുന്നു.
പമ്പാനദിയും മണൽതിട്ടയും പരിസരപ്രദേശങ്ങളും മാലിന്യവിമുക്തമായി സൂക്ഷിക്കുവാനുള്ള ക്രമീ കരണങ്ങളിൽ കൺവൻഷൻ സംഘാടകരും പ്രാദേശിക ഭരണകൂടവും പങ്കുചേരുന്നു. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് കൺവൻഷൻ ക്രമീകരിക്കു ന്നത്. 1868 ൽ സമാരംഭിച്ച മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം ഭാരതത്തിലെ ആദ്യത്തെ തദ്ദേശീയ മിഷ നറി പ്രസ്ഥാനമാണ്. മാർത്തോമ്മ സഭയുടെ അധ്യക്ഷനായ ഡോ, തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്തയും സംഘം പ്രസിഡന്റ് ഡോ.ജോസഫ് മാർ ബർന്നബാസ് സഗൻ മെത്രാപ്പൊലീത്തയും കൺവൻഷൻ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. പ്രസംഗസംഘത്തിന്റെ ജനറൽ സെക്രട്ടറി റവ.ജിയി സഭയുടെയും ഭദ്രാസനങ്ങളുടെയും വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഓഫീസുകളും സ്റ്റാളുകളും കൺവൻഷൻ നഗറിൽ പ്രവർത്തിക്കുന്നതാണ്. കൺവൻഷന്റെ മലയാളം പാട്ടുപുസ്തകം 20 രൂപ നിരക്കിലും ഇംഗ്ലീഷിലേക്ക് ട്രാൻസ്മിറ്ററേറ്റ് ചെയ്ത പാട്ടു പുസ്തകം 20 രൂപ നിരക്കിലും മാരാമൺ മണൽപ്പുറത്ത് ലഭിക്കും.