അമ്പലപ്പുഴ: മാരക ലഹരിമരുന്നായ എംഡിഎംഎയുമായി രണ്ടുപേർ പിടിയിലായി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഏഴാം വാർഡ് തൈപ്പറമ്പ് വീട്ടിൽ രാജേഷ് (45), ആലപ്പുഴ ഇരവുകാട് വാർഡ് വാലുചിറയിൽ പ്രദീപ് (45) എന്നിവരെയാണ് പുന്നപ്ര സിഐ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പറവൂർ പനയക്കുളങ്ങര സ്കൂളിന് സമീപത്തുനിന്ന് ഒരുഗ്രാം എംഡിഎംഎയുമായി പിടിയിലായ രാജേഷിനെ ചോദ്യം ചെയ്തതിൽനിന്നാണ് പങ്കാളിയായ പ്രദീപിനെക്കുറിച്ച വിവരം ലഭിച്ചത്. തുടർന്ന് ഇരവുകാടുള്ള പ്രദീപിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 10 ഗ്രാം എംഡി എംഎ കണ്ടെടുത്തു. കഴിഞ്ഞ ജൂണിൽ എംഡിഎംഎയുമായി എക്സൈസ് പിടിയിലായ പ്രദീപ്, 50 ദിവസത്തിന് ശേഷം ജയിലിൽ നിന്നിറങ്ങി വീണ്ടും വിൽപന തുടരുകയായിരുന്നു. പതിമൂന്നോളം ക്രിമിനൽക്കേസിൽ പ്രതിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
മുത്തങ്ങ എക്സൈസ് ചെക്പോസ്റ്റിലും ഇന്ന് വന്‍ലഹരിമരുന്ന് വേട്ട നടന്നിരുന്നു. ബംഗളൂരു-കോഴിക്കോട് ബസിലെ യാത്രക്കാരനില്‍ നിന്നും പത്ത് ലക്ഷം രൂപ വിലമതിക്കുന്ന എംഡിഎംഎയും കര്‍ണാടക കുടക് സ്വദേശിയായി യുവാവില്‍ നിന്നും ചരസും പിടികൂടി. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ടി. ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.
എംഡിഎംഎ പിടിച്ചെടുത്ത സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശി ഇത്തംപറമ്പ് വീട്ടില്‍ കെ.പി മിറാഷ് മാലിക് (22) നെ അറസ്റ്റ് ചെയ്തു. വിപണിയില്‍ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന 118.80 ഗ്രാം എംഡിഎംഎയാണ് ഇയാളില്‍ നിന്നും പിടികൂടിയത്. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ കെ എസ് ഷാജിയെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹാഷിം എന്നയാള്‍ക്ക് വേണ്ടിയാണ് മയക്കുമരുന്ന് കടത്തുന്നതെന്ന് ഇയാളെ ചോദ്യം ചെയ്തപ്പോള്‍ വ്യക്തമായതായി എക്സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.