തിരുവനന്തപുരം: ശരി തരൂരിനെ പരോക്ഷമായി വിമർശിച്ച് കെ സി വേണുഗോപാലും കെ മുരളീധരനും. എന്ത് പറയാനുണ്ടെങ്കിലും പാർട്ടിയിലാണ് പറയേണ്ടതെന്നും കോൺഗ്രസുകാർ പരസ്പരം പറയുന്നത് ചർച്ചയാക്കാൻ ഇടവരുത്തരുതെന്നും കെ സി വേണുഗോപാൽ നിര്‍ദ്ദേശിച്ചു. എന്തൊക്കെ പുറത്ത് പറയണം പറയണ്ട എന്ന് നേതാക്കൾ തന്നെ ചിന്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭാരത് ജോഡോ യാത്ര കേരളത്തിൽ പാർട്ടിയുടെ ഉയർത്തെഴുന്നേൽപ്പിന് കാരണമായി എന്നും കെ സി വേണുഗോപാൽ പറഞ്ഞു. പഞ്ചായത്ത് മുനിസിപ്പാലിറ്റി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയം കൈവരിച്ചു. ബ്ലോക്കുകളിൽ വീടുകൾ കയറി പ്രചരണം നടത്താൻ ഒരുങ്ങുകയാണ് കോൺഗ്രസ്. മൂന്ന് മാസം പ്രചാരണം നടത്തും. ഭാരത് ജോഡോ യാത്രയുടെ സന്ദേശം എത്തിക്കുക ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാരിനെ കമ്മ്യൂണിസ്റ്റുകാർ പോലും എതിർക്കുന്നുവെന്നും കെ സി വേണുഗോപാൽ വിമര്‍ശിച്ചു.
പാർട്ടിയിൽ പറയേണ്ടത് പാർട്ടിയിലാണ് പറയേണ്ടതെന്ന് കെ മുരളീധരനും വിമര്‍ശിച്ചു. സ്ഥാനാർത്ഥികളെ തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണ്. ലോക്സഭ തെരഞ്ഞെടുപ്പാകണം ലക്ഷ്യമെന്നും ജയിച്ചില്ലെങ്കിൽ പിന്നെ തെരഞ്ഞടുപ്പിനെ കുറിച്ച് ചിന്തിക്കേണ്ടി വരില്ലെന്നും കെ മുരളീധരനും പറഞ്ഞു.