കണ്ണൂര്‍: കല്യാണം കൂടാനെത്തിയ പെണ്‍കുട്ടിയുടെ മുടി ഓഡിറ്റോറിയത്തിലെ തിരക്കില്‍ മുറിച്ചുമാറ്റി. കല്യാണം കഴിഞ്ഞ് അമ്മയോടൊപ്പം വീട്ടിലെത്തിയപ്പോഴാണ് 20 സെന്റിമീറ്ററിലധികം മുടി നഷ്ടപ്പെട്ടത് മനസ്സിലായത്. കരിവെള്ളൂര്‍ സ്വദേശിയും ബിരുദവിദ്യാര്‍ഥിയുമായ 20 വയസുകാരിക്കാണ് മുടി നഷ്ടപ്പെട്ടത്.
ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. പെണ്‍കുട്ടിയും അമ്മയുമാണ് കല്യാണത്തിന് പോയത്. മകളുടെ മുടി നഷ്ടപ്പെട്ടതിലുള്ള സങ്കടത്തിലാണ് വീട്ടുകാര്‍. ഭക്ഷണശാലയിലേക്ക് കടക്കാന്‍ തിരക്കുണ്ടായിരുന്നു.
അച്ഛനും മകളും തിരികെ ഓഡിറ്റോറിയത്തില്‍ എത്തി അന്വേഷിച്ചപ്പോള്‍, ഭക്ഷണശാലയുടെ അരികെ അല്പം മുടി വീണുകിടക്കുന്നത് കണ്ടു. അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സി.സി. ടിവി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് ഓഡിറ്റോറിയം അധികൃതര്‍ പറഞ്ഞത്. രക്ഷിതാക്കള്‍ പയ്യന്നൂര്‍ പോലീസില്‍ പരാതി നല്കി.
ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവതിയുടെ മുടിയടക്കം മുറച്ചു മാറ്റിയത് വാര്‍ത്തയായിരുന്നു.