CrimeNEWS

വെള്ളം ചോദിച്ചെത്തി, വീടിനുള്ളില്‍ കയറി കടന്നുപിടിച്ചു; അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം

ഇടുക്കി: രാജകുമാരിയില്‍ അതിഥിതൊഴിലാളിയായ യുവതിക്ക് നേരെ പീഡനശ്രമം. വീട്ടില്‍ പെണ്‍കുട്ടി മാത്രമുള്ളപ്പോള്‍ വെള്ളം ചോദിച്ചെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. കുളപ്പറച്ചാല്‍ സ്വദേശി സിജു ക്ലീറ്റസിനെതിരേ രാജാക്കാട് പോലീസ് കേസെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

വ്യാഴാഴ്ചയായിരുന്നു സംഭവം. ഓട്ടോയുമായി യുവതി താമസിക്കുന്ന വീട്ടിനടുത്തെത്തിയ പ്രതി, യുവതി പുറത്തുനില്‍ക്കുന്നതു കണ്ട് വീട്ടിലേക്ക് കയറിച്ചെന്ന് കുടിക്കാന്‍ വെള്ളം ആവശ്യപ്പെടുകയായിരുന്നു. യുവതി വീടിനുള്ളിലേക്ക് കയറിയപ്പോള്‍ പ്രതിയും പിന്തുടര്‍ന്നു. മുന്‍വശത്തെ വാതില്‍ ഉള്ളില്‍ നിന്ന് അടച്ചശേഷം യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു.

Signature-ad

കുതറിയോടിയ യുവതി പിന്‍വശത്തെ വാതില്‍ വഴി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതി ആ വാതിലും ബലമായി അടച്ചു. ഇരുവരും തമ്മില്‍ പിടിവലിയുണ്ടാവുകയും ഇതിനിടയില്‍ ഇയാളെ തള്ളിയിട്ട് മുന്‍വശത്തെ വാതില്‍ വഴി യുവതി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു.

തുടര്‍ന്ന് യുവതി ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി. ഇതിനിടയില്‍ പ്രതി ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. തുടര്‍ന്ന് രാജാക്കാട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

 

Back to top button
error: