ഇത്രയും വലിയ മകളോ? അനിയത്തിയാണോ കൂടെയുള്ളത് എന്ന ചോദ്യം കേള്‍ക്കുമ്പോള്‍ 15 വയസുവരെ മകള്‍ വിഷമിച്ചിട്ടുണ്ട്: വിന്ദുജ മേനോന്‍
പവിത്രം എന്ന മലയാള സിനിമയിലൂടെ മോഹന്‍ലാലിന്റെ സഹോദരിയായിരുന്ന വിന്ദുജ മേനോന്റെ മീനാക്ഷി എന്ന കഥാപാത്രത്തെ മലയാളികള്‍ മനസ്സിലേറ്റിയിരുന്നു. ‘ഒന്നാനാം കുന്നില്‍ ഒരടി കുന്നില്‍’ എന്ന 1985 ല്‍ സിനിമയിലൂടെയാണ് വിന്ദുജ മേനോന്‍ സിനിമാലോകത്തേക്ക് കാലെടുത്തുവച്ചത്.
കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാതിലകം ആയിരുന്നു വിന്ദുജ. ടിവി പരമ്പരകളിലും വിന്ദുജ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നര്‍ത്തകിയും കേരള നാട്യ അക്കാദമിയുടെ സ്ഥാപകയുമായ കലാമണ്ഡലം വിമല മേനോന്‍ ആണ് വിന്ദുജയുടെ അമ്മ. രാജേഷ് കുമാറാണ് ഭര്‍ത്താവ്; ഒരേ ഒരു മകള്‍ നേഹ. കുടുംബത്തോടൊപ്പം മലേഷ്യയില്‍ താമസിക്കുന്ന താരം കേരള നാട്ട്യ അക്കാദമിയുടെ കീഴില്‍ നൃത്തം പഠിപ്പിക്കുകയും ചെയ്യുന്നുണ്ട്.
വല്ലപ്പോഴുമൊക്കെ സീരിയലുകളില്‍ അഭിനയിക്കാറുമുണ്ട്. വിധികര്‍ത്താവായി കൈരളി ടിവിയിലെ ഡാന്‍സ് പാര്‍ട്ടി എന്ന റിയാലിറ്റി ഷോയില്‍ ഉണ്ടായിരുന്നു. താരം സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്. കുടുംബത്തോടൊപ്പം ഉള്ള ഒരു ഫോട്ടോ സമൂഹമാധ്യമങ്ങളിലൂടെ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഭര്‍ത്താവ് രാജേഷും മകളും വിന്ദുജയും കൂടി നില്‍ക്കുന്ന ചിത്രത്തില്‍ മകള്‍ കൗമാരിക്കാരിയായി വളര്‍ന്നെങ്കിലും വിന്ദുജ ഒരു സന്തൂര്‍ മമ്മി ആണല്ലോ എന്നാണ് ആരാധകര്‍ കമന്റ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
കൂടാതെ മകളെ കാണിച്ചുകൊണ്ട് ഇത് വിന്ദുജയുടെ അനിയത്തിയാണോ എന്നൊക്കെയുള്ള കമന്റുകളുമുണ്ട്. ഇത്തരം കമന്റുകള്‍ കാണുമ്പോള്‍ മകള്‍ക്ക് വിഷമമാകാറുണ്ട്. എന്നാല്‍ മകള്‍ മുതിര്‍ന്നപ്പോള്‍ ഇത്തരം കമന്റുകള്‍ ഒന്നും കാര്യമാക്കി എടുക്കാറില്ല. ഡാന്‍സ് ചെയ്യുന്നതുകൊണ്ട് തന്നെ ശരീരം എപ്പോഴും മെയിന്റയിന്‍ ചെയ്യാന്‍ പറ്റാറുണ്ട്. സാധാരണ പലരും ചെറുപ്പകാലങ്ങളില്‍ മാത്രമാണ് സൗന്ദര്യത്തെ ശ്രദ്ധിക്കുന്നത് എന്നാല്‍ ഞാന്‍ ഇപ്പോഴും സൗന്ദര്യം ശരീരവും ഒക്കെ ശ്രദ്ധിക്കാറുണ്ടെന്ന് വിന്ദുജ പറഞ്ഞു.
പ്രസവശേഷം പലരും ആരോഗ്യത്തേക്കുറിച്ച ബോധവാന്മാര്‍ ആകാറില്ല. പക്ഷെ ഞാന്‍ എന്റെ ആരോഗ്യവും ശരീരവും കാത്തുസൂക്ഷിക്കാറുണ്ട്. അതുകൊണ്ടാണ് ഞാനും മകളും ഒരുമിച്ചുള്ള ഫോട്ടോസ് കാണുമ്പോള്‍ ആളുകള്‍ എന്നെ സന്തൂര്‍ മമ്മി എന്ന് വിളിക്കുന്നത്. മകളെ കാണുമ്പോള്‍ പലരും ചോദിക്കാറുണ്ട് ഇത്രയും വലിയ മകള്‍ ഉണ്ടോ വിന്ദുജക്ക് എന്ന്. മകള്‍ പലപ്പോഴും ചോദിക്കാറുണ്ട് അമ്മയെയും എന്നെയും കാണുമ്പോള്‍ എന്താ എല്ലാവരും ഇങ്ങനെ പറയുന്നതെന്ന്.
നമ്മുടെ ശരീരം നമ്മള്‍ തന്നെ നോക്കണം അല്ലാതെ ഒന്നും ശ്രദ്ധിക്കാതെ ദൈവത്തോട് പറഞ്ഞു കഴിഞ്ഞാല്‍ നല്ലൊരു മെയ് വഴക്കത്തോടുകൂടിയുള്ള ശരീരം ഒരിക്കലും കിട്ടുകയില്ല. നമ്മള്‍ സ്വയം മനസ്സിലാക്കി വേണം പല കാര്യങ്ങളും തിരിച്ചറിയേണ്ടത്. കുട്ടിക്കാലത്ത് ഒരുപാട് പ്രശ്‌നങ്ങള്‍ തനിക്ക് ഉണ്ടായിട്ടുണ്ടെന്നും അമ്മ വലിയൊരു കലാകാരി ആയതുകൊണ്ട് തന്നെ ആളുകളുടെ ഇടയില്‍ നിന്നും ഒരു താരതമ്യം വരെ തനിക്കുണ്ടായിട്ടുണ്ടെന്നും വിന്ദുജ പറയുന്നു.