അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റിന് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു: കമലയ്ക്ക് തമിഴില്‍ കത്തയച്ച് സ്റ്റാലിന്‍
ചെന്നൈ: യിഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് തമിഴില്‍ കത്തയച്ച് ഡിഎംകെ പ്രസിഡന്റ് എം.കെ സ്റ്റാലിന്‍.
അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് തമിഴ് വേരുകളുളളതില്‍ അഭിമാനിക്കുന്നു. അമ്മ ശ്യാമള ഗോപാലന്റെ മാതൃഭാഷയില്‍ ലഭിക്കുന്ന കത്ത് കമലയ്ക്ക് കൂടുതല്‍ സന്തോഷം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് കത്തില്‍ പറഞ്ഞു. അതേസമയം, കത്തിന്റെ പകര്‍പ്പ് സ്റ്റാലിന്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു.
അമേരിക്കയ്ക്ക് നേട്ടങ്ങള്‍ സമ്മാനിക്കുന്നതിനൊപ്പം തമിഴ് പാരമ്പര്യവും ലോകത്തിന്റെ നെറുകയില്‍ എത്തിക്കണമെന്നും കമലയുടെ വരവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും സ്റ്റാലിന്‍ കത്തില്‍ കുറിച്ചു. ഡി.എം.കെയുടെ ആശയം ലിംഗസമത്വമാണെന്നും അതുകൊണ്ട് തന്നെ കമലയുടെ വിജയം അത്തരമൊരു പ്രസ്ഥാനത്തിന് വളരെയധികം സന്തോഷം നല്‍കുന്നുവെന്നും സ്റ്റാലിന്‍ പറയുന്നു. നിങ്ങളുടെ കാഴ്ചപ്പാടും കഠിനാധ്വാനവും അമേരിക്ക ഭരിക്കാന്‍ ഒരു തമിഴ് സ്ത്രീക്ക് കഴിവുണ്ടെന്ന് തെളിയിച്ചു. സ്റ്റാലിന്‍ കത്തില്‍ പറയുന്നു.
അതേസമയം, തമിഴ് ഭാഷയില്‍ ഇന്ത്യന്‍ വംശജയായ കമലാ ഹാരിസിന് കത്തയച്ചത് അടുത്ത തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
அமெரிக்காவின் துணை அதிபராகப் பொறுப்பேற்கவிருக்கும் #KamalaHarris தமிழ்நாட்டின் மன்னார்குடி – துளசேந்திரபுரத்தை தாய்வழி பூர்வீகமாகக் கொண்டவர்!@KamalaHarris அவர்களின் தமிழகத் தொடர்பினை நினைவூட்டும் வகையில் நம் தாய்மொழியாம் தமிழில் வாழ்த்து மடல் எழுதி அனுப்பியிருக்கிறேன்! pic.twitter.com/mP7ZHfcQ3Y
— M.K.Stalin (@mkstalin) November 9, 2020