LocalNEWS

അയ്മനം ഫെസ്റ്റ്: മുകേഷും പ്രേംകുമാറും ഇന്നെത്തും ആവേശം പകരാൻ പടയുടെ നാടൻ പാട്ട്

അയ്മനം: ഗ്രാമത്തിന്റെ ഉത്‌സവ ആവേശമായി മാറിയ അരങ്ങ് ഇന്ന് താരസാന്നിധ്യത്തിൽ സമൃദ്ധം. നടനും എം എൽ എ യുമായ മുകേഷ്, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ എന്നിവരാണ് ഇന്ന് എത്തിച്ചേരുക.ഉത്‌സവതുടിയിലേക്ക് നാടിനെ ഉയർത്താൻ നാടൻ പാട്ടും, അതിനേക്കൾ അവേശം നിറയുന്ന എട്ടുകളിമത്‌സരവും ഇന്ന് അയ്മനത്തെ ഇളക്കി മറിക്കും. രാവിലെ 9.30 കർഷ സംഗമവും മികച്ച കർഷക ആദരിക്കലും നടക്കും. ചലച്ചിത്ര താരം കൂടിയ എം മുകേഷ് എം. എൽ എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരിമഠം, അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അയ്മനം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ കെ ഭാനു സ്വാഗതം ആശംസിക്കും.

കാംപ്‌കോസ് പ്രസിഡന്റ് കെ എം രാധാകൃഷ്ണൻ, കരിനില വികസന ഏജൻസി ചെയർമാൻ ഇ എൻ ദാസപ്പൻ,റബർ ബോർഡ് അംഗം എൻ ഹരി, കാർഷിക ഗ്രാമവികസന ബാങ്ക് പ്രസിഡന്റ് ജി ഗോപകുമാർ തുടങ്ങിയവർ പ്രസംഗിക്കും. തുടർന്ന് 11 മണിക്ക് അയ്മനം ഉൾപ്പെടുന്ന അപ്പർകുട്ടനാട്ടിലെ കാർഷിക മേഖലയുടെ സാധ്യതകളും പ്രശ്‌നങ്ങളും എന്ന വിഷയത്തിലെ സെമിനാറിൽ ജില്ലാ കൃഷി ഓഫീസർ ഗീതാവർഗീസ് മുഖ്യാതിഥിയാകും. പ്രൊഫസർ ദേവി വി എസ് ( ആർ എ ആർ എസ കുമരകം), കൃഷി ഓഫീസർ ജോസ്‌നാമോൾ കുര്യൻ, പാടശേഖര സെക്രട്ടറിമാർ, കർഷക പ്രതിനിധികൾ മര്യാത്തുരുത്ത് സഹകരണ ബാങ്ക്പ്രസിഡന്റ് കെ പി രാധാകൃഷ്ണൻ നായർ തുടങ്ങിയവർ പങ്കെടുക്കും.

Signature-ad

ഉച്ചയ്ക്ക് 2.30 ന് അയ്മനത്തിന്റെ വികസന സാധ്യതകൾ സംബന്ധിച്ച സെമിനാർ ഏറ്റുമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജൻ ഉദ്ഘാടനം ചെയ്യും. ബ്‌ളോക്ക്പഞ്ചായത്ത് ക്ഷേമകാര്യസ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ കെ ഷാജിമോൻ അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറിൽ വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്‌സൺ വിജി രാജേഷ് വിഷയാവതരണം നടത്തും. ബ്‌ളോക്ക് പഞ്ചായത്ത് അംഗം കെ വി രതീഷ്, പഞ്ചായത്ത് അംഗളായ ബിജുമാന്താറ്റിൽ, ബിന്ദുഹരികുമാർ, മിനിമനോജ് , മുൻപഞ്ചായത്ത് പ്രസിഡന്റ് മാരായ വി പി പ്രതാപൻ, ഉഷാബാലചന്ദൻ, ലീലാമ്മഇട്ടി, അയ്മനം സർവ്വീസ് സഹകരണബാങ്ക് മുൻപ്രസിഡന്റ് കെ കെ കരുണാകരൻ , മര്യാതുത്ത് സഹകരണബാങ്ക് വൈസ്പ്രസിഡന്റ് കെ കെ ഷാജി എന്നിവർ പങ്കെടുക്കും. തുടർന്ന് പിന്നൽ തിരുവാതിര , കളരിപയറ്റ് എന്നിവ അരങ്ങിലെത്തും,

അഞ്ചു മണിക്ക് നടക്കുന്ന സാംസ്‌കാര സമ്മേളനത്തിൽ പരസ്പരം മാസിക എഡിറ്റർ ഔസേഫ്ചിറ്റക്കാട്ട് അദ്ധ്യക്ഷനായിരിക്കും. സമ്മേളനം മുൻ എം എൽ എ വൈക്കം വിശ്വൻ ഉദ്ഘാടനം ചെയ്യും. ചലച്ചിത്ര താരവും, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേംകുമാർ മുഖ്യാഥിതിയായി പങ്കെടുക്കും. ചടങ്ങിൽ സിനിമാസംവിധായകൻ ജയരാജ്, മാടവന ബാലകൃഷ്ണപിള്ള, മാതംഗിസത്യമൂർത്തി, മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ ടി കെ ജയകുമാർ , ഡോ പി ആർ കുമാർ, അയ്മനം ജോൺ, ആർ ഉണ്ണി, ഇന്ദു വി എസ്, കലാമണ്ഡലം മുരളീകൃഷ്ണൻ, ജിജോഗോപി കരീമഠം, ബെന്നിപൊന്നാരം, അജി ജോസ്, എസ് ശ്രീകാന്ത് അയ്മനം എന്നിവരെ ആദരിക്കും. വൈകിട്ട് എഴുമണിക്ക് നാടൻപാട്ട് പട (ഫോക്ക് മൊഗാഷോ) അരങ്ങിലെത്തും.

Back to top button
error: