Social MediaTRENDING

ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ… പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിപ്പടയുടെ ആഗ്രഹം; പൊട്ടിച്ചിരിച്ച് സോഷ്യല്‍മീഡിയ

തൊടുപുഴ : പോലീസ് സ്റ്റേഷനിലെത്തിയ കുട്ടിപ്പട്ടാളത്തിന്റെ വീഡിയോ വൈറല്‍. ക്രിസ്മസ് കരോളുമായി കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ ഒരു കൂട്ടം കുട്ടികളുടെവീഡിയോ കേരളാ പോലീസിന്റെ സമൂഹമാധ്യമ പേജിലാണ് പങ്കുവച്ചിരിക്കുന്നത്. ‘കാഞ്ഞാര്‍ പോലീസ് സ്റ്റേഷനില്‍ എത്തിയ അതിഥികള്‍’ എന്ന കുറിപ്പോടെയാണ് ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/reel/CmovfUrB_ws/?utm_source=ig_web_button_share_sheet

Signature-ad

പൊതുവെ കുട്ടികള്‍ക്ക് പോലീസുകാരും സ്റ്റേഷനുമൊക്കെ അല്പം പേടി തന്നെയാണ്. എന്നാല്‍ ഇവരാകട്ടെ പോലീസ് സ്റ്റേഷനില്‍ പാട്ടും നൃത്തവുമായി ആഘോഷമാക്കുകയായിരുന്നു. സാന്റാക്ലോസിനും കൂട്ടര്‍ക്കും പോലീസ് സ്റ്റേഷനില്‍ നിന്നും കേക്കും സമ്മാനമായി ലഭിച്ചു. വീഡിയോയുടെ ഒടുവില്‍ കൂട്ടത്തിലൊരു ആണ്‍കുട്ടി തന്റെ ആഗ്രഹം പോലീസുകാരനോട് പറയുന്നതാണ് വീഡിയോയുടെ പഞ്ച് ലൈന്‍. ”ജയില്‍ ഒന്നു കാണിച്ചു തരുവോ സാറേ…” എന്ന ചോദിച്ചുകൊണ്ട് സ്റ്റേഷനകത്തേയ്ക്ക് കൂളായങ്ങ് കയറിപ്പോകുകയാണ് കക്ഷി. ”ജയിലില്ലിവിടെ ലോക്കപ്പേയുള്ളൂ” എന്ന് പോലീസ് ഉദ്യോഗസ്ഥന്റെ മറുപടിയും കേള്‍ക്കാം.

”പത്ത് മിനുട്ടു കൊണ്ട് പോലീസ് സ്റ്റേഷന്‍ ഡെ കെയര്‍ ആക്കി മാറ്റി”യെന്നും ”ഇനി ചോറുണ്ടില്ലെങ്കില്‍ പോലീസ് പിടിക്കുമെന്ന് കുട്ടികളോട് എങ്ങനെ പറയും” എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

 

 

Back to top button
error: