ഹൃദയഭേദകമായ വാർത്തയാണ് ക്രിസ്തുമസ് പുലരിയിലും എത്തുന്നത്. കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി ദേശീയപാതയില്‍ കാട്ടില പീടികയില്‍ ബൈക്കുകള്‍ കൂട്ടിയിടച്ച് രണ്ടു യുവാക്കള്‍ മരണമടഞ്ഞു. വടകര കുരിയാടി സ്വദേശികളായ അശ്വിന് (18), ദീക്ഷിത് (18) എന്നിവരാണ് മരിച്ചത്.പരിക്കേറ്റ സായന്തിനെ (18) മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ഇന്ന് (ഞായർ) പുലര്‍ച്ചെ 3:30 ഓടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ച .K L56 K8334, KL 18 Ac3368 എന്നീ ബൈക്കുകള്‍ എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീഴുകയായിരുന്നു.
പുതിയാപ്പ ഉല്‍സവം കഴിഞ്ഞ് വടകരയിലെക്ക് പോകുമ്പോള്‍ ആണ് അപകടം സംഭവിച്ചത്. മരണമടഞ്ഞ അശ്വിന്റെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും ,ദീക്ഷിതിൻ്റേത് മെഡിക്കല്‍ കോളജിലുമാണുള്ളത്.
കൊയിലാണ്ടിയിൽ ഇന്നലെ വൈകുന്നേരം 4 മണിക്കും ബൈക്കും കാറും കൂട്ടിയിടിച്ച് അപകടമുണ്ടായി. ക്രിസ്ത്യൻ പള്ളിക്ക് സമീപത്ത് കൊയിലാണ്ടി ഭാഗത്തെക്ക് വരികയായിരുന്ന ബൈക്കും ഇതേ ദിശയിൽ വരികയായിരുന്ന കാറും സ്കുട്ടിയും തമ്മിൽ തട്ടുകയും ബൈക്ക് ഓടിച്ചയാള്‍ ഇന്നൊവ കാറിനടിയിൽ പെടുകയും ചെയ്തു. ഇദ്ദേഹത്തെ കാർ പൊക്കി പുറത്തെടുത്ത് കൊയിലാണ്ടി ഹോസ്പിറ്റലിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിനു ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇവരുടെ കൂടെ ഉണ്ടായിരുന്ന യുവതിക്കും സ്കൂട്ടി ഓടിച്ച യുവതിക്കും ചെറിയ പരിക്കുണ്ട്. കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.