KeralaNEWS

മാര്‍ക്ക്ലിസ്റ്റ് തിരുത്താന്‍ കൈക്കൂലി: എംജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു

കോട്ടയം: കൈക്കൂലിക്കേസില്‍ എം.ജി സര്‍വകലാശാല ഉദ്യോഗസ്ഥയെ പിരിച്ചു വിട്ടു. പരീക്ഷാ ഭവനിലെ അസിസ്റ്റന്റ് സി.ജെ എല്‍സിയെയാണ് പിരിച്ചു വിട്ടത്. ഉദ്യോഗസ്ഥ കുറ്റം ചെയ്തെന്ന് ബോധ്യപ്പെട്ടതായി സര്‍വകലാശാല പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവില്‍ വ്യക്തമാക്കി. രണ്ട് എം.ബി.എ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് എല്‍സി തിരുത്തിയെന്നും സര്‍വകലാശാല പറയുന്നു.

ഉദ്യോഗസ്ഥ കുറ്റക്കാരിയാണെന്നും പിരിച്ചു വിടണമെന്നും ചൂണ്ടിക്കാട്ടി സര്‍വകലാശാല നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എല്‍സിയെ പിരിച്ചു വിടാന്‍ ഒക്ടോബറില്‍ ചേര്‍ന്ന സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം തീരുമാനമെടുക്കുകയും ചെയ്തിരുന്നു. ഈ തീരുമാനമാണ് നടപ്പാക്കിയത്.

Signature-ad

മാര്‍ക്ക് ലിസ്റ്റുകളും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റുകളും വേഗത്തില്‍ കൈമാറുന്നതിനായി തിരുവല്ലാ സ്വദേശിനിയായ വിദ്യാര്‍ഥിനിയില്‍ നിന്ന് പലതവണയായി ഒരു ലക്ഷം രൂപയിലധികം കൈപ്പറ്റിയെന്നാണ് എല്‍സിക്കെതിരായ കേസ്. സര്‍വകലാശാലയില്‍ വെച്ച് തന്നെ 15000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജനുവരി 29 നാണ് എല്‍സിയെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ആര്‍പ്പൂക്കര സ്വദേശിയായ എല്‍സിയെ എംജി സര്‍വകലാശാല സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

 

Back to top button
error: