Social MediaTRENDING

കേരളം ഒരു സംസ്ഥാനം; അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റിനെതിരേ യു.പി പോലീസ് ഉദ്യോഗസ്ഥ

ലഖ്‌നൗ: ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ ട്വീറ്റ് അശ്രദ്ധമെന്ന് ഉത്തര്‍ പ്രദേശിലെ പോലീസ് ഉദ്യോഗസ്ഥ. യു.പി പോലീസ് ഡി.എസ്.പി അഞ്ജലി കടാരിയ ആണ് ട്വീറ്റ് തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തുവന്നത്. കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനമാണെന്നും അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ ട്വീറ്റ് അശ്രദ്ധയാണെന്നും അഞ്ജലി തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

”അര്‍ജന്റീനയിലെ ഔദ്യോഗിക കായിക സമിതിയില്‍ നിന്നുള്ളതെന്ന നിലയില്‍ ട്വീറ്റ് അശ്രദ്ധമാണ്. കേരളത്തെ പ്രത്യേകമായി ഉള്‍പ്പെടുത്തിയത്, അതും ബ്രിട്ടണ്‍ ഭരിച്ച ഇന്ത്യയില്‍ നിന്ന് രക്തരൂക്ഷിതമായി മാറ്റപ്പെട്ട മൂന്ന് രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുത്തിയത് ആത്മാഭിമാനമുള്ള ഏത് ഇന്ത്യക്കാരനും നീരസത്തോടെയേ വായിക്കൂ.”- അഞ്ജലി ട്വീറ്റ് ചെയ്തു.

Signature-ad

https://twitter.com/Argentina/status/1604683068203302912?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1604683068203302912%7Ctwgr%5Ee318bdd54bae7c25240a18b7debb4c1c0a31bc13%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.twentyfournews.com%2F2022%2F12%2F20%2Fargentina-football-tweet-kerala-up-police.html

ലോകകപ്പില്‍ നല്‍കിയ പിന്തുണയ്ക്ക് കഴിഞ്ഞ ദിവസമാണ് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രത്യേകം നന്ദി അറിയിച്ചത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കൊപ്പം കേരളത്തെയും അസോസിയേഷന്‍ പ്രത്യേകം പരാമര്‍ശിച്ചു. ഇത് രാജ്യാന്തര തലത്തില്‍ പോലും ചര്‍ച്ചയായിരുന്നു. ലോകകപ്പ് ആരംഭിക്കുന്നതിനു മുന്‍പ് കോഴിക്കോട് പുള്ളാവൂര്‍ പുഴയില്‍ സ്ഥാപിച്ച കട്ടൗട്ടുകള്‍ ഉള്‍പ്പെടെ രാജ്യാന്തര മാധ്യമങ്ങളില്‍ വാര്‍ത്തയായി.

 

 

Back to top button
error: