KeralaNEWS

ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആത്മഹത്യ ചെയ്തത് എന്തിന്? പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

പത്തനംതിട്ട: സിനിമ, മിമിക്രി താരം ഉല്ലാസ് പന്തളത്തിന്റെ ഭാര്യയുടെ ആത്മഹത്യ ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഉല്ലാസ് പന്തളത്തിന്റെ ഭാര്യ ആശ(നിഷ-38)യെ വീടിന്റെ ഒന്നാംനിലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഭാര്യയെ കാണാനില്ലെന്ന് ഉല്ലാസ് അറിയിച്ചതിന് പിന്നാലെ പോലീസ് എത്തി നടത്തിയ പരിശോധനയില്‍ ഒന്നാംനിലയിലെ ടെറസില്‍ തൂങ്ങിനില്‍ക്കുന്ന നിലയില്‍ ആശയെ കണ്ടെത്തുകയായിരുന്നു. ഉണങ്ങാനിട്ട തുണികള്‍ക്കിടയിലാണ് ആശ തൂങ്ങിമരിച്ചതെന്നാണ് വിവരം. ഇതുകാരണമാകാം ആദ്യപരിശോധനയില്‍ ശ്രദ്ധയില്‍പ്പെടാതിരുന്നതെന്നും കരുതുന്നു. ഉടന്‍തന്നെ ബന്ധുക്കളും പോലീസും ചേര്‍ന്ന് താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു.

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു ആശ ജീവനൊടുക്കിയത് എന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നു എന്ന് നാട്ടുകാരും പറയുന്നു. ഒരുപാട് ചിരിപ്പിച്ച താരത്തിന്റെ ജീവിതത്തിലെ ഏറെ വിഷമിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ മലയാളികളെയും സങ്കടത്തിലാഴ്ത്തുന്നത്. ഉല്ലാസിന്റെ താളം തെറ്റിയ ജീവിതം ഭാര്യയെ മാനസികമായി വിഷമിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുന്നത് ഉല്ലാസിന് ഇഷ്ടവുമായിരുന്നില്ല. ഇതാണ് വീട്ടില്‍ വഴക്ക് പതിവാകാന്‍ കാരണം. ഈയടുത്ത് കാലത്താണ് രണ്ടു നില വീടിന്റെ പണി പൂര്‍ത്തിയാക്കി കുടുംബം അങ്ങോട്ട് താമസം മാറിയത്. നാട്ടിലുള്ളപ്പോള്‍ വീടിന്റെ മുകളില്‍ എന്നും സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷങ്ങളായിരുന്നു താരത്തിന്. കഴിഞ്ഞ ദിവസവും ഇതു പോലെ വീട്ടില്‍ പാര്‍ട്ടി നടന്നുവെന്നും സൂചനയുണ്ട്.

Signature-ad

അതേസമയം, ഉല്ലാസും ഭാര്യയും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ലെന്നു ഭാര്യാപിതാവ് ശിവാനന്ദന്‍ പ്രതികരിച്ചിരുന്നു. മാനസികമായ എന്തെങ്കിലും അസ്വസ്ഥകാരണമാകാം മകള്‍ ആശ ജീവനൊടുക്കിയതെന്നാണ് കരുതുന്നതെന്നും തനിക്കോ കുടുംബത്തിനോ ഉല്ലാസിനെതിരേ പരാതിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും മകളുമായി ഫോണില്‍ സംസാരിച്ചിരുന്നതായി ശിവാനന്ദന്‍ വ്യക്തമാക്കി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായിരുന്നതായി മകള്‍ പറഞ്ഞിരുന്നില്ല. ഉല്ലാസും മകളും തമ്മില്‍ കുടുംബപ്രശ്‌നങ്ങളൊന്നുമില്ല. ഉല്ലാസിനെക്കുറിച്ച് നല്ല അഭിപ്രായം മാത്രമാണുള്ളത്. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഉല്ലാസ് വിദേശത്തുനിന്ന് നാട്ടിലെത്തിയത്. കുഞ്ഞിന്റെ പിറന്നാള്‍ അടുത്തിടെയായിരുന്നു. അന്ന് പിറന്നാള്‍ ആഘോഷം നടത്താന്‍ കഴിയാത്തതിനാല്‍ ഉല്ലാസ് നാട്ടിലെത്തിയശേഷം ജന്മദിനാഘോഷം നടത്താനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള ചെറിയ പ്രശ്‌നങ്ങളൊക്കെ അവര്‍ക്കിടയിലുണ്ടായിരുന്നുള്ളൂ. അതെല്ലാം അവര്‍ രാവിലെ തന്നെ പരിഹരിക്കും. ഉല്ലാസിനെതിരേ തനിക്കോ തന്റെ കുടുംബത്തിനോ ഒന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാത്രി ഉല്ലാസ് വീട്ടിലെത്തിയതിന് പിന്നാലെ ഭാര്യയുമായി ചെറിയ പിണക്കമുണ്ടായെന്നാണ് വിവരം. ഇതിനുശേഷം ആശ മക്കള്‍ക്കൊപ്പം മുകള്‍നിലയിലെ മുറിയില്‍ കിടക്കാന്‍ പോയെന്നാണ് ഉല്ലാസ് കരുതിയിരുന്നത്. എന്നാല്‍, അല്പസമയത്തിന് ശേഷം ഉല്ലാസ് മുകള്‍നിലയിലെ മുറിയില്‍ എത്തിയപ്പോള്‍ ഭാര്യയെ കുഞ്ഞുങ്ങള്‍ക്കൊപ്പം കണ്ടില്ല. തുടര്‍ന്ന് വീട്ടിലെ മറ്റുമുറികളും പരിസരവും പരിശോധിച്ചു. ഇതിനുപിന്നാലെയാണ് പോലീസിനെ വിവരമറിയിച്ചത്.

വളരെ താഴെത്തട്ടില്‍നിന്നും കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന കലാകാരനാണ് ഉല്ലാസ് പന്തളം. ഏഷ്യാനെറ്റ് കോമഡി സ്റ്റാര്‍സ് എന്ന പരിപാടിയില്‍ പങ്കെടുത്തതോടെയാണ് ഉല്ലാസ് പന്തളം ഒരു താരമാവുന്നത്. നാല്പതോളം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരം സമൂഹ മാധ്യമങ്ങളില്‍ പങ്കു വെക്കുന്ന വിശേഷങ്ങളും വീഡിയോകളും എല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറല്‍ ആകാറുണ്ട്.

Back to top button
error: