KeralaNEWS

കട്ടപ്പനയിലെ കടുവയ്ക്ക് ഏലത്തോട്ടത്തിലെ കുളത്തില്‍ ജലസമാധി

കട്ടപ്പന: വാഴവരയില്‍ ജനവാസ മേഖലയിലിറങ്ങിയ കടുവ ചത്തനിലയില്‍. കുളത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്.
ഇടയത്തുംപാറയില്‍ ഷിബുവിന്റെ ഏലത്തോട്ടത്തിലെ കുളത്തിലാണ് ജഡം കണ്ടത്. വനം വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

കഴിഞ്ഞ ദിവസമാണ് കട്ടപ്പന വാഴവരമേഖലയില്‍ വന്യജീവി ആക്രമണം ഉണ്ടായി എന്ന വാര്‍ത്ത വന്നത്. ഇതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാല്‍പ്പാടുകളും കണ്ടെത്തിയിരുന്നു. ഇത് കടുവയുടേതാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഓടിപ്പോയ സമയത്ത് കുളത്തില്‍ വീണതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Back to top button
error: