IndiaNEWS

21 വർഷത്തിന് ശേഷം ലോക കിരീടം ഇന്ത്യയിലേക്ക്, സർഗം കൗശൽ മിസ്സിസ് വേൾഡ് 2022

ന്യൂഡൽഹി: സൗന്ദര്യ മത്സരത്തിൽ 21 വർഷത്തിന് ശേഷം ലോക കിരീടം ഇന്ത്യയിലേക്ക്, സർഗം കൗശൽ മിസ്സിസ് വേൾഡ് 2022 ആയി തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയിലെ ലാസ് വേഗസിൽ നടന്ന സൗന്ദര്യ മത്സരത്തിലാണ് സർഗം കൗശൽ സൗന്ദര്യറാണിയായി തിരഞ്ഞെടുക്കപ്പെട്ടത്. 63 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാർ മത്സരത്തിൽ പങ്കെടുത്തു.

മിസിസ് പൊളിനേഷ്യ രണ്ടാം സ്ഥാനവും മിസിസ് കാനഡ മൂന്നാം സ്ഥാനവും നേടി. 21 വർഷത്തിനുശേഷമാണ് മിസിസ് വേൾഡ് കിരീടം ഇന്ത്യയിലേക്ക് എത്തുന്നത്. 2001ൽ അദിതി ഗൗത്രികാർ ആണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചത്. ജമ്മുവിൽ ജനിച്ചു വളർന്ന സർഗം ഇപ്പോൾ മുംബൈയിലാണ് താമസം. ഇംഗ്ലിഷ് സാഹിത്യത്തിൽ ബിരുദം നേടിയശേഷം അധ്യാപികയായി ജോലി ചെയ്യുകയായിരുന്നു. ഭർത്താവ് നേവി ഓഫിസറാണ്.

Back to top button
error: