HealthLIFE

സന്ധിവേദനയുള്ളവർ തണുപ്പുകാലത്ത് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

നിത്യ ജീവിതത്തിൽ ഇന്ന് വെല്ലുവിളി ഉയർത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം. സന്ധിയെ ബാധിക്കുന്ന നീർക്കെട്ടിനെയാണ് ആർത്രൈറ്റിസ് (വാതം) എന്നു പറയുന്നത്. തുടക്കത്തിലെ തിരിച്ചറിഞ്ഞാൽ മാറ്റാവുന്ന ഒന്നാണ് സന്ധിവാതം. ഏതു പ്രായക്കാരേയും എപ്പോൾ വേണമെങ്കിലും ഈ രോഗം ബാധിക്കാം.  സന്ധിവാതം ബാധിച്ചവർക്ക് ശൈത്യകാലം ബുദ്ധിമുട്ടാക്കുന്ന വിവിധ ഘടകങ്ങളുണ്ടെന്ന് വിദഗ്ധർ പറയുന്നു. ലോകമെമ്പാടുമുള്ള വേദനയ്ക്കും വൈകല്യത്തിനും സന്ധിവാതം ഒരു പ്രധാന കാരണമാണ്. ശൈത്യകാലത്ത് വേദന വർദ്ധിക്കുന്നതിന് നിരവധി സിദ്ധാന്തങ്ങളുണ്ട്. ഏറ്റവും സാധാരണമായ ഒന്ന്, സന്ധിവാതവും മറ്റ് സന്ധി പ്രശ്നങ്ങളും ഉള്ള ആളുകൾ ബാരോമെട്രിക് മർദ്ദത്തിലെ മാറ്റങ്ങളോട് സംവേദനക്ഷമതയുള്ളവരായിരിക്കാം എന്നതാണ്’- ഹൈദരാബാദിലെ യശോദ ഹോസ്പിറ്റലിലെ കൺസൾട്ടന്റ് ഓർത്തോപീഡിക് സർജൻ ഡോ.ആർ.എ.പൂർണചന്ദ്ര തേജസ്വി പറയുന്നു.

ശൈത്യകാലത്ത് സന്ധിവാതം കൂടുതൽ പ്രശ്‌നങ്ങളുണ്ടാക്കാനുള്ള സാധ്യതയുണ്ടെന്ന് ഹൈദരാബാദിലെ കെയർ ഹോസ്പിറ്റൽസിലെ ഓർത്തോപീഡിക് ആന്റ് ജോയിന്റ് റീപ്ലേസ്‌മെന്റ് സർജൻ സീനിയർ കൺസൾട്ടന്റ് ഡോ. മനോജ് കുമാർ ഗുഡ്‌ലുരു പറയുന്നു. സന്ധികളിലെ വേദന, ചലിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. സന്ധികളിൽ കാണുന്ന ചെറിയ മുഴകളാണ് മറ്റൊരു പ്രധാനപ്പെട്ട ലക്ഷണമെന്ന് പറയുന്നത്.  മുപ്പതുകളിലും നാൽപതുകളിലും പുരുഷൻമാരിലും, നാല്പതുകൾക്കു ശേഷം സ്ത്രീകളിലുമാണ് ഓസ്റ്റിയോ ആർത്രൈറ്റിസ് അഥവാ സന്ധിവാതം കൂടുതലായി കാണപ്പെടുന്നത്. ഇതിനെ രണ്ടായി തിരിക്കാം, പ്രൈമറി ഓസ്റ്റിയോ ആർത്രൈറ്റിസും, സെക്കണ്ടറി ഓസ്റ്റിയോ ആർത്രൈറ്റിസും.ആരോഗ്യകരമായ ജീവിതശൈലി ജീവിതത്തിന്റെ ഏത് ഘട്ടത്തിലും വളരെ നിർണായകമാണ്. നിങ്ങളുടെ ശരീരത്തെ പരിപാലിക്കാൻ നേരത്തെ തുടങ്ങേണ്ടത് പ്രധാനമാണ്. പുകവലി ബന്ധിത ടിഷ്യൂകളിൽ സമ്മർദ്ദം ഉണ്ടാക്കുന്നു, ഇത് ആർത്രൈറ്റിസ് വേദന വർദ്ധിപ്പിക്കുന്നതായി വിദ​ഗ്ധർ പറയുന്നു.

Signature-ad

സന്ധിവാതമുള്ളവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

  • ഉറങ്ങുമ്പോൾ തലയണ മുട്ടിന് താഴെ വയ്ക്കുന്നത് ഒഴിവാക്കണം.
  • കിടക്കുമ്പോൾ മുട്ടുകൾ നിവർത്തിവച്ച് നീണ്ടു നിവർന്നു കിടക്കുക.
  • ഇടയ്ക്കിടെ ലളിതമായ സ്ട്രെച്ചിങ് വ്യായാമം ചെയ്യുക.
  • ഇന്ത്യൻ ടോയ്‌ലറ്റിനു പകരം യൂറോപ്യൻ ടോയ്ലറ്റ് ഉപയോഗിക്കാം.

Back to top button
error: