മുറുക്കിച്ചുവപ്പിച്ച് അനശ്വര രാജന്റെ പൊളി ഫോട്ടോഷുട്ട്; ആലിയ ഭട്ട് ലൈറ്റെന്ന് ആരാധകര്‍
പ്രധാന വേഷങ്ങളില്‍ വളരെ ചെറിയ പ്രായത്തില്‍ തന്നെ അഭിനയിച്ച് രണ്ട് തവണ 50 കോടി ക്ലബ്ബില്‍ കയറിയ താരമാണ് അനശ്വര രാജന്‍. മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ചുകൊണ്ടായിരുന്നു അനശ്വരയുടെ തുടക്കം. ആദ്യ സിനിമ തന്നെ സൂപ്പര്‍ഹിറ്റായ അനശ്വരയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു.
ഇരുപതുകാരിയായ അനശ്വര കണ്ണൂര്‍ സ്വദേശിനിയാണ്. ‘ഉദാഹരണം സുജാത’യിലൂടെ തുടങ്ങിയ അനശ്വര ‘തണ്ണീര്‍മത്തന്‍ ദിനങ്ങളി’ല്‍ നായികയായിരുന്നു. ആ സിനിമ അന്‍പത് കോടിയില്‍ അധികം കളക്ഷന്‍ നേടിയിരുന്നു. അതും വളരെ ചെറിയ ബഡ്ജറ്റില്‍ ഇറങ്ങിയ ചിത്രമായിരുന്നു. പിന്നീട് ടൈറ്റില്‍ റോളില്‍ ഇറങ്ങിയ ‘സൂപ്പര്‍ ശരണ്യ’ കൂടി സൂപ്പര്‍ഹിറ്റായി മാറിയതോടെ അനശ്വരയു െതലവര മാറി.
എവിടെ, ആദ്യരാത്രി, വാങ്ക്, അവിയല്‍, മൈക്ക് തുടങ്ങിയ സിനിമകളിലും അനശ്വര അഭിനയിച്ചിട്ടുണ്ട്. അനശ്വര സമൂഹ മാധ്യമങ്ങളില്‍ പുതിയതായി പങ്കുവച്ച ഫോട്ടോ ഷൂട്ടാണ് ശ്രദ്ധനേടുന്നത്. കടല്‍ തീരത്ത് വച്ച് എടുത്ത ഷൂട്ടിലെ ചിത്രങ്ങളാണ് ഇവ. വെറ്റില മുറുക്കി പൊളി ലുക്കില്‍ എടുത്ത ഷൂട്ടില്‍ അനശ്വര കൂടുതല്‍ സുന്ദരിയായി കാണാപ്പെടുന്നുവെന്ന് ആരാധകര്‍ പറയുന്നു.
ചിലര്‍ മോശം കമന്റുകള്‍ ഇട്ടിട്ടുണ്ടെങ്കില്‍ കൂടുതല്‍ നല്ല അഭിപ്രായങ്ങളാണ്. ആലിയ ഭട്ട് ലൈറ്റ് എന്നാണ് ചിലര്‍ നല്‍കിയ കമന്റ്. ജാനകി ഡിസൈനറുടെ ഔട്ട്ഫിറ്റില്‍ ഐശ്വര്യ രാജന്‍ എന്ന ഫോട്ടോഗ്രാഫറാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. ആഷിഫ് മരക്കാറാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, സാനിയ, അനിഖ സുരേന്ദ്രന്‍, ഗോപിക, നന്ദന, ജുവല്‍ മേരി തുടങ്ങിയ ഒരു നീണ്ട താരനിര തന്നെ കമന്റുകള്‍ ഇട്ടിട്ടുണ്ട്.