നായ്ക്കളെ വളർത്താനും വിൽക്കാനുമുള്ള നിയമങ്ങൾ കർശനമാക്കി; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്
മൃഗങ്ങളോടുള്ള, പ്രത്യേകിച്ച് നായ്ക്കളോടുള്ള ക്രൂരത വർധിച്ചുവരുന്നതു കണക്കിലെടുത്ത് കേന്ദ്ര സർക്കാർ ആ മേഖലയിലെ നിയമങ്ങളും കർശനമാക്കിയിട്ടുണ്ട്. ആർക്കും നായ്ക്കളെ വാങ്ങാനും വളർത്താനും വിൽക്കാനുമൊക്കെ കഴിയുമെങ്കിലും നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പിടിവീഴും. മൃഗങ്ങളോടുള്ള ക്രൂരത തടയൽ (നായ പ്രജനനവും വിപണനവും) ക്രൂവൽറ്റി ടു ആനിമൽസ് ആക്ട് (നായ പ്രജനനവും വിപണനവും) 2017, എന്ന നിയമം കേന്ദ്രസർക്കാർ പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. നായ്ക്കളെ ഉപദ്രവിക്കുന്നവർക്കും വഴിയിൽ ഉപേക്ഷിക്കുന്നവർക്കും കൊല്ലുന്നവർക്കും കടുന്ന ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്. പുതിയ ഭേദഗതി പ്രകാരം, നായ്ക്കളെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം.
1. എട്ടാഴ്ചയിൽ താഴെ പ്രായമുള്ള കുഞ്ഞുങ്ങളെ വിൽക്കുന്നില്ല.
2. ആറ് മാസത്തിലധികം പ്രായമുള്ള നായ്ക്കളെ ലൈസൻസുള്ള മറ്റൊരു ബ്രീഡർക്കല്ല വിൽക്കുന്നതെങ്കിൽ, വന്ധ്യംകരണം ചെയ്യാതെ വിൽക്കാൻ പാടുളളതല്ല.
3. നിയമത്തിന്റെ 15ാം വകുപ്പ് പ്രകാരം രൂപീകരിച്ചിട്ടുള്ള മൃഗങ്ങളെക്കുറിച്ചുള്ള പരീക്ഷണങ്ങളുടെ നിയന്ത്രണത്തിനും മേൽനോട്ടത്തിനും വേണ്ടിയുള്ള കമ്മിറ്റിയിൽ(CPCSEA) രജിസ്റ്റർ ചെയ്തിട്ടുളള സ്ഥാപനങ്ങൾക്കോ ബ്രീഡർക്കോ അല്ലാതെ പരീക്ഷണങ്ങളിൽ ഉപയോഗിക്കുന്നതിന് നായ്ക്കളെയും നായ്ക്കുട്ടികളെയും വിൽക്കാൻ പാടുളളതല്ല.ഇത് പ്രകാരം പരീക്ഷണങ്ങൾക്കായി വിൽക്കുമ്പോൾ പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയ, നല്ല ആരോഗ്യമുള്ള നായ്ക്കളെ മാത്രമേ വിൽക്കാവൂ.
4. വിൽക്കുന്ന ഓരോ നായ്ക്കുട്ടിയും മൈക്രോ ചിപ്പ് ചെയ്തതും ചികിത്സയുടെയും വാക്സിനേഷന്റെയും പൂർണ്ണമായ രേഖകൾ ഉളളവയും ആകണം.
5. കുഞ്ഞുങ്ങളെ ഉടനടി വിൽപ്പനയ്ക്കായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കില്ല.
6. വാങ്ങുന്നവർക്കെല്ലാം വിൽപ്പന രസീതും രസീതിന്റെ പകർപ്പും വിൽക്കുന്ന നായ്ക്കുട്ടിയുടെ മൈക്രോ ചിപ്പ് നമ്പറും വാങ്ങുന്നവരുടെ പേരും വിലാസവും ഫോൺ നമ്പറും സൂക്ഷിക്കുകയും ചെയ്യണം.
7. നായ്ക്കുട്ടിയുടെ തീറ്റ, പ്രതിരോധ കുത്തിവയ്പ്പ് നടത്തിയ തീയതികൾ, വിരയ്ക്കെതിരായ മരുന്നു നൽകിയത് എന്നിങ്ങനെയുളള വിവരങ്ങൾ അതിനെ ചികിത്സിക്കുന്ന വെറ്ററിനറി പ്രാക്ടീഷണറുടെ പേരും വിലാസവും ബ്രീഡർ വാങ്ങുന്നയാൾക്ക് രേഖാമൂലം നൽകണം.
8. അതാത് ഇനങ്ങളെ ശരിയായ രീതിയിൽ പരിപാലിക്കാനുള്ള പ്രാപ്തി വാങ്ങുന്നവർക്കുണ്ടോ എന്നുളളത് ഓരോ ബ്രീഡറും പരിശോധിക്കേണ്ടതാണ്, പ്രത്യേകിച്ചും അത് വലിയ ഇനങ്ങളാണെങ്കിൽ. അതിന്റെ സ്ഥലസൗകര്യം ഗ്രൂമിങ്, സാമൂഹിക സമ്പർക്കം, വെറ്റിനറി ആവശ്യങ്ങൾ, പരിപാലനത്തിനുമുള്ള ചെലവ് വഹിക്കാനുള്ള ശേഷി എന്നിവ പരിശോധിക്കേണ്ടതാണ്.
9.ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന പെറ്റ് ഷോപ്പിനോ അല്ലെങ്കിൽ നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കായി നായ്ക്കളെ വളർത്തുന്നവർക്കോ നായയെ വിൽക്കരുത്.
10. ബ്രീഡർ ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്ന എല്ലാ നായ്ക്കുട്ടികളുടെയും വിവരങ്ങൾ സൂക്ഷിക്കണം, കൂടാതെ വർഷത്തിൽ ഒരിക്കലെങ്കിലും വിൽക്കുന്ന എല്ലാ നായ്ക്കളുടെയും വളർച്ചയും ആരോഗ്യസ്ഥിതിയും സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കേണ്ടതും ബ്രീഡറുടെ ഉത്തരവാദിത്തമാണ്.
11. ആറു മാസമായിട്ടും വിൽക്കാൻ സാധിക്കാത്ത നായ്ക്കുട്ടിയെ ഏതെങ്കിലും മൃഗക്ഷേമ സംഘടന വഴി പുനരധിവസിപ്പിക്കണം.
സൂക്ഷിക്കേണ്ട രേഖകൾ
ഓരോ ബ്രീഡറും പ്രജനനത്തിനുള്ള നായ്ക്കൾ, വിൽപനക്കുള്ള നായ്ക്കൾ എന്നിങ്ങനെ സ്ഥാപനത്തിൽ പാർപ്പിച്ചിരിക്കുന്ന എല്ലാ മൃഗങ്ങളുടെയും രേഖകൾ ഫോം 2 പ്രകാരം സൂക്ഷിക്കണം. താഴെപ്പറയുന്ന വിവരങ്ങൾ രേഖകളായി സൂക്ഷിക്കേണ്ടതാണ്.
ഇനം, പേരും നമ്പറും ( ലിറ്റർ നമ്പർ), മൈക്രോ ചിപ്പ് നമ്പർ, ലിംഗം, നിറം, അടയാളങ്ങൾ, ജനിച്ച ദിവസം, സൈറിന്റെയും (ആൺ )ഡാമിന്റെയും(പെൺ )പേരുകളും മൈക്രോചിപ്പ് നമ്പറുകളും, ബ്രീഡറുടെ പേര് (ബാധകമെങ്കിൽ), നേരിട്ട് വാങ്ങിയ വ്യക്തിയുടെ പേരും വിലാസവും (ബാധകമെങ്കിൽ), ഏറ്റെടുക്കൽ തീയതിപാട്ടത്തിന്റെ കാലാവധിയും തീയതിയും, ഉണ്ടെങ്കിൽ, ഇണചേരൽ തീയതിയും സ്ഥലവും, ഇണചേരൽ കൈകാര്യം ചെയ്യുന്ന വ്യക്തികളുടെ പേരുകൾ, ഇണചേരുന്ന നായയുടെ മൈക്രോ ചിപ്പ് നമ്പർ ഉൾപ്പെടെ പേരും എണ്ണവും, ഉടമയുടെ പേരും വിലാസവും (ബാധകമെങ്കിൽ), വെൽപ്പിംഗ്/ പ്രസവ തീയതി, ലിംഗവും നിറവും അടയാളങ്ങളും അനുസരിച്ച് കുഞ്ഞുങ്ങളുടെ എണ്ണം, ലിറ്റർ രജിസ്ട്രേഷൻ നമ്പർ ഉണ്ടെങ്കിൽ മാത്രം, ഓരോ നായ്ക്കുട്ടിയുടെയും വിൽപ്പന, മരണം അല്ലെങ്കിൽ പുനരധിവാസ തീയതി വിവരിച്ചത്, വാങ്ങുന്നയാളുടെ പേരും വിലാസവും, സ്ഥാപനത്തിൽ ചത്ത ഓരോ നായയുടെയും വെറ്ററിനറി ഡോക്ടർ കണ്ടെത്തിയ മരണകാരണവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ബോർഡ് അല്ലെങ്കിൽ സ്റ്റേറ്റ് ബോർഡ് പ്രസക്തമെന്ന് കരുതുന്ന മറ്റേതെങ്കിലും വിവരങ്ങൾ.
ഓരോ ബ്രീഡറും വ്യക്തവും സംക്ഷിപ്തവുമായ വിൽപ്പന കരാറുകൾ, പാട്ടത്തിന്റെ ക്രമീകരണങ്ങൾ, വന്ധ്യംകരണം അല്ലെങ്കിൽ വന്ധ്യംകരണ കരാറുകൾ, അവരുടെ സ്ഥാപനങ്ങളിലെ നായ്ക്കളുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും കരാർ എന്നിവയ്ക്കായി ഒന്നാം ഷെഡ്യൂളിൽ ചേർത്തിട്ടുള്ള ഫോംIV ഉപയോഗിക്കേണ്ടതാണ്. ബ്രീഡർ ഓരോ നായ്ക്കൾക്കും നായ്ക്കുട്ടികൾക്കും നൽകിയ ആരോഗ്യ പ്രതിരോധ കുത്തിവെപ്പ് രേഖകളും അവയുടെ പകർുപ്പുകളും സൂക്ഷിക്കണം. ഇവ വങ്ങുന്നയാൾക്ക് കൈമാറുകയും വേണം.അന്വേഷണ ആവശ്യത്തിനായി രേഖകൾ ദീർഘകാലത്തേക്ക് സൂക്ഷിക്കണമെന്ന് സ്റ്റേറ്റ് ബോർഡ് രേഖാമൂലം നിർദ്ദേശിച്ചില്ലാത്ത സാഹചര്യത്തിൽ ബ്രീഡർ എല്ലാ രേഖകളും കുറഞ്ഞത് എട്ട് വർഷത്തേക്കെങ്കിലും സൂക്ഷിക്കേണ്ടതാണ്.