ബംഗളൂരു: വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ ഹെഡ്മാസ്റ്ററെ കൈകാര്യം ചെയ്ത് പെണ്‍കുട്ടികള്‍. കര്‍ണാടകയിലെ ശ്രീരംഗപട്ടണത്തിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയോടു മോശമായി പെരുമാറിയ സര്‍ക്കാര്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് ചിന്മയ ആനന്ദ മൂര്‍ത്തിയെയാണ് സ്കൂളിലെ മറ്റു വിദ്യാര്‍ഥിനികള്‍ പൊതിരെ തല്ലിയത്.
സ്കൂളിലെ ഹോസ്റ്റലിലെത്തിയ ഇയാള്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം. തുടര്‍ന്ന് ഈ കുട്ടി മറ്റു പെണ്‍കുട്ടികളെ ഇക്കാര്യം അറിയിച്ചു. ഇതോടെ ഹെഡ്മാസ്റ്ററെ നേരിടാന്‍ കുട്ടികള്‍ തീരുമാനിക്കുകയായിരുന്നു. അതിനിടെ ഒരു മുറിയില്‍ കയറി ഒളിച്ചിരിക്കാന്‍ ഇയാള്‍ ശ്രമിച്ചുവെങ്കിലും കുട്ടികള്‍ അകത്തുകടന്ന് മര്‍ദിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
https://twitter.com/HateDetectors/status/1603290295654678528?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603290295654678528%7Ctwgr%5E020faaf80c4c9b029d3de0bbf82c9691ff518bbb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fbreakingkerala.com%2Fkarnataka-school-headmaster-thrashed-by-schoolgirls-for-harassing-minor-girls%2F
ഹോസ്റ്റലിന്റെ ചുമതല കൂടിയുള്ള ഇയാള്‍ ഇതിനു മുമ്പും വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന് സമീപവാസികള്‍ പറഞ്ഞു.
വൈകുന്നേരം അഞ്ചു മണി വരെ മാത്രമാണ് ഇയാള്‍ക്ക് ഹോസ്റ്റലില്‍ ഡ്യൂട്ടിയുള്ളത്. പക്ഷേ രാത്രി 12 മണി വരെ ഇയാള്‍ ഹോസ്റ്റലില്‍ ഉണ്ടാകാറുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പോലീസിനു കൈമാറിയ ഇയാള്‍ക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തു.