ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും: ജോ ബൈഡന്
വാഷ്ങ്ടണ്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വിജയത്തിന് ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പ്രസിഡന്റ ജോ ബൈഡന്. ജനങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാക്കും, ഭിന്നിപ്പിക്കുന്നതിന് പകരം ഒന്നിപ്പിക്കുന്ന പ്രസിഡന്റാകും ബൈഡന് പറഞ്ഞു. വംശീയത തുടച്ചുനീക്കി തുല്യത തിരിച്ചുപിടിക്കാനുളള സമയമാണിത്. തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളുടേയും പിന്തുണ കിട്ടിയെന്നും ബൈഡന് പറഞ്ഞു. ഈ കോവിഡ് പശ്ചാത്തലത്തില്‍ കോവിഡ് മഹാമാരിയെ ഇല്ലാതാക്കാന്‍ ശാസ്ത്രജ്ഞന്മാരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും ബൈഡന് പറഞ്ഞു.
അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത അതും ഇന്ത്യന്‍ വംശജ വൈസ് പ്രസിഡന്റാകുന്നത്. കുടിയേറ്റക്കാരുടെ മകള്‍ വൈസ് പ്രസിഡന്റായെന്ന്
കമല ഹാരിസിനെ ബൈഡന് പ്രശംസിച്ചു.
കമലഹാരിസിന്റെ പ്രതികരണം പുതിയ പ്രഭാതം എന്നായിരുന്നു. നാലുവര്‍ഷം മുമ്പ് ജനങ്ങള്‍ നീതിക്കും തുല്യതയ്ക്കും വേണ്ടി പൊരുതി. അതിനാല്‍ തുല്യതയ്ക്കായുളള കറുത്ത വര്‍ഗ്ഗക്കാരായ സ്ത്രീകളുടെ പോരാട്ടത്തിന്റെ വിജയമാണിതെന്നും കമല പറഞ്ഞു.
മൂന്നു ദിവസത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനു വിരാമമിട്ടാണ് യുഎസിന്റെ 46ാം പ്രസിഡന്റായി ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥിയും മുന്‍ വൈസ് പ്രസിഡന്റുമായ ജോ ബൈഡന് (77) വിജയമുറപ്പിച്ചത്. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് (56) യുഎസ് വൈസ് പ്രസിഡന്റും. ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ ഏഷ്യന്‍ വംശജയുമാണ് കമല ഹാരിസ്.