പീഡനത്തിനിരയായ പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന് സന്ദര്‍ശിച്ചു
കോഴിക്കോട്: ബാലുശ്ശേരിയില്‍ പീഡനത്തിനിരയായ ആറുവയസ്സുകാരി പെണ്‍കുട്ടിയെ ബാലാവകാശ കമ്മീഷന് സന്ദര്‍ശിച്ചു. പെണ്‍കുട്ടി ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജിലെത്തിയാണ് സന്ദര്‍ശിച്ചത്.
കുട്ടിയുടെ ആരോഗ്യനില തൃപ്തികരമെന്ന് കമ്മീഷന് വ്യക്തമാക്കി. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്റെ ഇടപെടല്‍ വൈകിയിട്ടില്ലെന്നും കുട്ടിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കുമെന്നും ബാലാവകാശ കമ്മീഷന് പറഞ്ഞു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് നല്കാന് പോലീസിനും ചൈല്‍ഡ് പ്രൊട്ടക്ഷന്ഓഫീസറിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും കമ്മീഷന് വ്യക്തമാക്കി.
കഴിഞ്ഞദിവസമാണ് മാതാപിതാക്കള്‍ ഇല്ലാതിരുന്ന സമയത്ത് അനുജന്മാര്ക്ക് കൂട്ടിരുന്ന പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. സംഭവത്തില്‍ പ്രതിയായ ഉണ്ണികുളം നെല്ലിപറമ്പില്‍ രതീഷിനെ പോലീസ് കസ്റ്റഡിയിലായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ രതീഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. രണ്ട് വര്‍ഷം മുമ്പാണ് കുട്ടിയുടെ കുടുബം കേരളത്തിലേക്ക് വന്നത്.