NEWS

എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

കാസര്‍ഗോഡ്: മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എ.എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍.

800 ഓളം നിക്ഷേപകരില്‍ നിന്ന 150 കോടിയിലേറെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഘമറുദ്ദീനെതിരെ വിവിധയിടങ്ങള്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. അന്വേഷണ സംഘം ഇതുവരെ 80 പേരില്‍ നിന്ന് മൊഴി എടുത്തു.

Signature-ad

കഴിഞ്ഞ ദിവസം കേസില്‍ പൂക്കോയത്തങ്ങളേയും ലീഗ് നേതൃത്വം മധ്യസ്ഥനായി നിയോഗിച്ച കല്ലട്ര മായിന്‍ ഹാജിയേയും ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഖമറുദ്ദീനേയും ചോദ്യം ചെയ്യുന്നത്.

Back to top button
error: