KeralaNEWS

ലോകകപ്പ് മുഖ്യം; 15 വരെ നിശ്ചയിച്ചിരുന്ന നിയമസഭ 13ന് പിരിയും

തിരുവനന്തപുരം: ഡിസംബര്‍ 15 വരെയാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം 13ന് പിരിയും. ഡിസംബര്‍ 13ന് സഭ പിരിയാന്‍ കാര്യോപദേശക സമിതി ശിപാര്‍ശ ചെയ്തു. അംഗങ്ങളില്‍ പലരും ലോകകപ്പ് മത്സരം കാണാന്‍ ഖത്തറിലേക്ക് പോകുന്നതിനെ തുടര്‍ന്നാണ് ഇത്.

ലോകകപ്പിലെ അവസാന മത്സരങ്ങള്‍ കാണാന്‍ ഖത്തറിലേക്ക് പോകുന്ന അംഗങ്ങളുടെ സൗകര്യം കണക്കിലെടുത്ത് സഭ 13 ന് പിരിയാനാണ്
തിങ്കളാഴ്ച ചേര്‍ന്ന കാര്യോപദേശക സമിതി യോഗത്തില്‍ ധാരണയായത്.

Signature-ad

സമ്മേളനം പൂര്‍ണമായി അവസാനിപ്പിക്കണമോ എന്നതില്‍ 13 ന് ശേഷം ചേരുന്ന മന്ത്രിസഭാ യോഗമാവും തീരുമാനമെടുക്കുക. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കി നടപ്പ് സമ്മേളനം ജനുവരിയിലും തുടരാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ജനുവരി അവസാനം ബജറ്റ് അവതരിപ്പിച്ചേക്കും എന്നും സൂചനയുണ്ട്.

 

 

Back to top button
error: