കാസര്‍ഗോഡ്: വര്‍ക്ക് ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് ഊരിയിട്ടിരുന്ന ചക്രങ്ങള്‍ ഘടിപ്പിച്ച് കാര്‍ മോഷ്ടിച്ചു! കഴിഞ്ഞ രാത്രി ഉദുമ പള്ളിക്കര ചേറ്റുകുണ്ടിലെ മാക്സ് മോട്ടോഴ്സ് എന്ന വര്‍ക്ക് ഷോപ്പിലാണ് സംഭവം.
പെരളം ചെന്നക്കുഴിയിലെ വി.സുധാകരന്റേതാണ് വര്‍ക്ക്ഷോപ്പ്. കഴിഞ്ഞ വെള്ളിയാഴ്ച അറ്റകുറ്റപ്പണിക്കായി ഇവിടെയെത്തിച്ച ചാരനിറത്തിലുള്ള കാറിന്റെ ചക്രങ്ങള്‍ മൂന്നാംതീയതി ഊരിയിട്ട് വാഹനം സ്ഥാപനത്തിന്റെ ഉള്ളിലാക്കി. ഉടമയും തൊഴിലാളികളും രാത്രി ഏഴോടെ വീട്ടില്‍ പോയി. ഞായറാഴ്ച അവധി കഴിഞ്ഞ് തിങ്കളാഴ്ച രാവിലെ ഒന്‍പതിന് സ്ഥാപനം തുറക്കാനെത്തിയപ്പോഴാണ് പൂട്ട് തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാക്കള്‍ ചക്രങ്ങള്‍ ഘടിപ്പിച്ച് കാര്‍ കൊണ്ടുപോയത് അറിഞ്ഞത്.
സുധാകരന്റെ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്. മൂന്നുലക്ഷം രൂപ വിലയുള്ള കാറാണ് മോഷ്ടിക്കപ്പെട്ടത്. സംസ്ഥാനപാതയിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതായി ബേക്കല്‍ പോലീസ് അറിയിച്ചു.