കോളജ് വിദ്യാര്‍ഥിനിയെ പുലി കടിച്ചു കൊന്നു. മൈസൂറിലെ ടി നര്‍സിപൂര്‍ താലൂകിലെ കബെഹുണ്ടി ഗ്രാമത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. നര്‍സിപൂര്‍ സര്‍കാര്‍ കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയായ 20കാരി മേഘ്നയാണ് പുലിയുടെ ആക്രമണത്തില്‍ മരിച്ചത്. വീട്ടില്‍ നിന്നും കൃഷിയിടത്തിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പുലി 200 മീറ്ററോളം വലിച്ചുകൊണ്ടുപോയതായി ദൃക്സാക്ഷികള്‍ പറയുന്നു.
കരച്ചില് കേട്ട് ഓടിയെത്തിയ വീട്ടുകാരും പ്രദേശവാസികളും കാണുന്നത് രക്തത്തില്‍ കുളിച്ച നിലയിലുള്ള പെണ്‍കുട്ടിയെ ആണ്. ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മരിച്ച വിദ്യാര്‍ഥിനിയുടെ കുടുംബത്തിന് കര്‍ണാടക സര്‍കാര്‍ ഏഴുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വീട്ടിലെ ഒരാള്‍ക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നല്‍കുമെന്നും വനം വകുപ്പ് അറിയിച്ചു. നരഭോജി പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് തിരച്ചില്‍ ആരംഭിച്ചു.