ആൻറണി വർഗീസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ഓ മേരി ലൈല’യുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഡിസംബർ 23ന് ക്രിസ്മസ് റിലീസായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ആന്റണി വർഗീസ് തന്നെയാണ് ചിത്രത്തിന്റെ റിലീസ് വിവരം ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്. ലൈലാസുരൻ എന്ന കോളേജ് വിദ്യാർത്ഥിയുടെ വേഷത്തിലാണ് ആന്റണി വർഗീസ് ചിത്രത്തിലെത്തുന്നത്. നവാഗതനായ അഭിഷേക് കെ എസ് ആണ് ‘ഓ മേരി ലൈല’ സംവിധാനം ചെയ്യുന്നത്. ആന്റണിയുടെ സഹപാഠി കൂടിയാണ് അഭിഷേക്. അനുരാജ് ഒ ബിയുടേതാണ് തിരക്കഥ. ഡോ. പോൾസ് എൻറർടെയ്ൻമെൻറിൻറെ ബാനറിൽ ഡോ. പോൾ വർഗീസ് ആണ് നിർമ്മാണം. ഛായാഗ്രഹണം ബബ്ലു അജു, എഡിറ്റിംഗ് കിരൺ ദാസ്, സംഗീതം അങ്കിത് മേനോൻ, വരികൾ ശബരീഷ് വർമ്മ, വിനായക് ശശികുമാർ, കലാസംവിധാനം സജി ജോസഫ്, അഭിഷേക് കെ എസും അനുരാജ് ഒ ബിയും ചേർന്നാണ് ചിത്രത്തിൻറെ കഥ എഴുതിയിരിക്കുന്നത്.
ആന്റണിക്കൊപ്പം സോന ഒലിക്കൽ, നന്ദന രാജൻ, ശബരീഷ് വർമ്മ, അൽത്താഫ് സലീം, ബാലചന്ദ്രൻ ചുള്ളിക്കാട്, സെന്തിൽ കൃഷ്ണ, ശിവകാമി, ബ്രിറ്റൊ ഡേവിസ്, ശ്രീജ നായർ തുടങ്ങിയവരും നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു. വസ്ത്രാലങ്കാരം സൂര്യ രവീന്ദ്രൻ, മേക്കപ്പ് റഹിം കൊടുങ്ങല്ലൂർ, സംഘട്ടനം ബില്ല ജഗൻ, അഷറഫ് ഗുരുക്കൾ, ചീഫ് അസോസിയേറ്റ് ഡയറക്ടർ കിരൺ റാഫേൽ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ്, ഫിനാൻസ് കൺട്രോളർ അനിൽ ആമ്പല്ലൂർ, പ്രൊഡക്ഷൻ മാനേജർ സോബർ മാർട്ടിൻ, പിആർഒ ശബരി, വിഎഫ്എക്സ് എക്സൽ മീർിയ, ഡിജിറ്റർ പി ആർ ജിഷ്ണു ശിവൻ, സ്റ്റിൽസ് എസ് ആർ കെ, ഡിസൈൻസ് യെല്ലോ ടൂത്ത്സ്.
തന്റെ സിനിമാ കരിയറിൽ ഭൂരിഭാഗം കഥാപാത്രങ്ങളും ആക്ഷൻ പശ്ചാത്തലത്തിൽ തകർത്താടിയ താരമാണ് ആന്റണി വർഗീസ്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെ അരങ്ങേറിയ ആൻറണിക്ക് വൻ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തിൽ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിൻറെ പേരിൽ തന്നെ പിന്നീട് മലയാളികൾ ആന്റണി വർഗീസിനെ വിളിക്കാൻ തുടങ്ങി. സ്വാതന്ത്ര്യം അർധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആക്ഷന് പ്രാധാന്യമുള്ള ആൻറണിയുടെ മറ്റു ചിത്രങ്ങൾ. ഇവയെല്ലാം പ്രേക്ഷക- നിരൂപക പ്രശംസകൾ നേടുകയും ബോക്സ് ഓഫീസിൽ മികച്ച വിജയം കരസ്ഥമാക്കുകയും ചെയ്തിരുന്നു.