IndiaNEWS

സഞ്ജുവിനെ വിളിക്കൂ ക്രിക്കറ്റിനെ…ലോകകപ്പ് വേദിയിലും ആരാധകരുടെ മുറവിളി

ദോഹ: സഞ്ജു സാംസണിനായി ആരാധകരുടെ മുറവിളി. സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ ഇന്ത്യയിലെ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും സമൂഹമാധ്യമങ്ങളിലും ദിവസേന സിലക്ടര്‍മാര്‍ക്കും ബി.സി.സിക്കുമെതിരെ മുറവിളി ഉയരുന്നുണ്ട്. അയര്‍ലന്‍ഡ് , വെസ്റ്റിന്‍ഡീസ്, സിംബാബ്വെ എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മത്സരത്തിനായി പോയ വിവിധ രാജ്യങ്ങളിലും സഞ്ജുവിനായി ആരാധകവൃന്ദം ആര്‍പ്പുവിളിച്ചിരുന്നു. ഇപ്പോഴിതാ ഫിഫ ഫുട്‌ബോള്‍ ലോകകപ്പ് നടക്കുന്ന ഖത്തറില്‍ വിവിധ മത്സരങ്ങള്‍ നടക്കുന്ന വേദികളിലും തരംഗമായിരിക്കുകയാണ് സഞ്ജു.

സഞ്ജുവിന്റെ പോസ്റ്ററുമായാണ് ആരാധകര്‍ ഫിഫ ലോകകപ്പ് വേദികളിലെത്തിയത്. ‘ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമുണ്ട്. ഖത്തറില്‍നിന്ന് ഒരായിരം സ്‌നേഹത്തോടെ…’ എന്നാണ് രാജസ്ഥാന്‍ റോയല്‍സിന്റെയും ഇന്ത്യന്‍ ടീമിന്റെയും ജേഴ്‌സിയിലുള്ള സഞ്ജുവിന്റെ ചിത്രങ്ങളുള്ള ബാനറുകളില്‍ ഇവര്‍ കുറിച്ചത്. സഞ്ജുവിന് പിന്തുണയുമായി ആരാധകര്‍ ലോകകപ്പ് വേദിയിലെത്തിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ നിരവധി പേരാണ് പങ്കുവച്ചത്. സമാഹമാധ്യമങ്ങളിലെല്ലാം ഇതിന്റെ ചിത്രങ്ങള്‍ വൈറലാകുകയാണ്.’ഫിഫ ലോകകപ്പില്‍ നിങ്ങള്‍ ആരെയാണ് പിന്തുണയ്ക്കുന്നത്?’ എന്ന അടിക്കുറിപ്പോടെ രാജസ്ഥാന്‍ റോയല്‍സിന്റെ ഫെയ്‌സ്ബുക് പേജിലും ചിത്രം പങ്കുവച്ചിട്ടുണ്ട്.

Signature-ad

മികച്ച ഫോമില്‍ തുടരുന്ന സഞ്ജുവിനെ ന്യൂസീലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ തഴഞ്ഞതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ആരാധകരോഷം രൂക്ഷമായിരുന്നു. സഞ്ജുവിനെ കളിപ്പിക്കാത്തതില്‍ മുന്‍ ഇന്ത്യന്‍ താരങ്ങളായ മുരളി കാര്‍ത്തിക്, ആശിഷ് നെഹ്‌റ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. ആറാമത് ഒരു ബോളറെ ആവശ്യമാണെന്നു തോന്നിയപ്പോള്‍ ദീപക് ഹൂഡയ്ക്ക് അവസരം നല്‍കിയെന്നായിരുന്നു പതിവുപോലെ ടീം മാനേജ്‌മെന്റിന്റെ വിശദീകരണം.

 

Back to top button
error: