CrimeNEWS

പൂട്ട് പൊളിച്ച് വീട്ടില്‍ കയറിപ്പോള്‍ കിട്ടിയത് താക്കോല്‍ മാത്രം; മോഷ്ടാവ് കാറുമായി സ്ഥലംവിട്ടു!

കൊച്ചി: രാത്രി വാതിലിന്റെ പൂട്ടു പൊളിച്ച് വീടിനുള്ളില്‍ കടന്ന മോഷ്ടാവിനു കൊണ്ടുപോകാന്‍ പറ്റിയ ഒന്നും കിട്ടിയില്ല. മേശപ്പുറത്തു നിന്നു താക്കോല്‍ എടുത്തു പോര്‍ച്ചില്‍ കിടന്ന കാറുമായി കക്ഷി സ്ഥലംവിട്ടു. ആലുവ കടുങ്ങല്ലൂര്‍ വളഞ്ഞമ്പലം കൈപ്രമ്പാട്ട് ജോര്‍ജിന്റെ വീട്ടിലാണു സംഭവം.

വീട്ടുകാര്‍ കണ്ണൂരില്‍ പോയിരുന്ന സമയത്താണ് മോഷണം നടന്നത്. പോര്‍ച്ചില്‍ കാര്‍ കാണാതിരുന്നതിനെ തുടര്‍ന്നു അയല്‍പക്കത്തുള്ള ബന്ധു വന്നു നോക്കിയപ്പോഴാണ് വാതില്‍ കുത്തിപ്പൊളിച്ചതു കണ്ടത്.

Signature-ad

പോര്‍ച്ചില്‍ വില കൂടിയ 2 ബൈക്ക് ഉണ്ടായിരുന്നെങ്കിലും കൊണ്ടുപോയില്ല. കെ.എല്‍. 32ബി 2302 നമ്പര്‍ ഫിയറ്റ് പുന്‍ടോ കാറാണ് മോഷണം പോയത്. ബിനാനിപുരം പോലീസ് അന്വേഷണം തുടങ്ങി.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: