Health

പ്രഭാതസവാരിയും പ്രഭാതവ്യായാമവും ആരോഗ്യത്തിന് അത്യുത്തമം, പ്രമേഹത്തെ വരുതിയിലാക്കാം, ഹൃദ്രോഗത്തെയും പക്ഷാഘാതത്തെയും പ്രതിരോധിക്കാം

നല്ലൊരു വ്യായാമമാണ് പ്രഭാതസവാരി. ആരോഗ്യകരമായ വ്യായാമങ്ങളില്‍ പ്രഭാതസവാരിക്ക് ഒന്നാം സ്ഥാനമാണ്. ശരീരത്തിനും മനസിനും ഊര്‍ജം നല്‍കാന്‍ രാവിലത്തെ നടത്തത്തിന് സാധിക്കും. ഇത് ശരീരത്തിലെ അപചയപ്രക്രിയ ദൃതഗതിയിലാക്കും. അതേ പോലെ കൊഴുപ്പിനെയും നിയന്ത്രിക്കും.

അമേരിക്കന്‍ ഡയബറ്റിക് അസോസിയേഷന്റെ അഭിപ്രായം, പതിവായുള്ള നടത്തം പ്രമേഹത്തെ വരുതിയിലാക്കാന്‍ സഹായിക്കുന്ന ഏറ്റവും നല്ല മാര്‍ഗങ്ങളില്‍ ഒന്നാണെന്നാണ്. നടക്കുമ്പോള്‍ തല ഉയര്‍ത്തിപ്പിടിച്ച് നട്ടെല്ല് നിവര്‍ത്തിയുള്ള പൊസിഷനില്‍ തന്നെ ആയിരിക്കാന്‍ ശ്രദ്ധിക്കണം. രക്തസമ്മര്‍ദ്ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് നടത്തം. ദിവസേനയുള്ള അരമണിക്കൂർ നടത്തം രക്തസമ്മര്‍ദം കുറക്കാനുള്ള ഫലപ്രദമായ മാര്‍ഗമാണെന്ന് അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. പതിവായുള്ള നടത്തത്തിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുകയും കായികക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.

Signature-ad

അതേ പോലെ രാവിലെ വ്യായാമം ചെയ്യുന്നവരില്‍ ഹൃദ്രോഗ- പക്ഷാഘാത സാധ്യതകൾ കുറവായിരിക്കുമെന്ന് പുതിയ പഠനം. ആറ് മുതല്‍ എട്ട് വര്‍ഷം വരെയുള്ള കാലയളവിലാണ് പഠനം നടത്തിയത്. പഠനത്തിന്റെ തുടക്കത്തില്‍ ഹൃദ്രോഗ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരാണ് പങ്കെടുത്തത്. യു.കെ ബയോബാങ്കില്‍ നിന്നുള്ള ഡാറ്റയുടെ അടിസ്ഥാനത്തിലാണ് പഠനം സംഘടിപ്പിച്ചത്. നാല്‍പത്തിരണ്ടിനും എഴുപത്തിയെട്ടിനും ഇടയില്‍ പ്രായമുള്ളവരായിരുന്നു പഠനത്തിന് വിധേയമായത്. അവയില്‍ 58 ശതമാനവും സ്ത്രീകളുമായിരുന്നു. പഠനത്തില്‍ ഉള്‍പ്പെടുത്തിയ 2,911 പേരില്‍ കൊറോണറി ആര്‍ട്ടറി ഡിസീസും 796 പേര്‍ക്ക് പക്ഷാഘാതവും രേഖപ്പെടുത്തി. അതേസമയം, രാവിലെകളില്‍ വ്യായാമം ചെയ്തവരില്‍ ഹൃദ്രോഗവും പക്ഷാഘാതവും താരതമ്യേന കുറവാണെന്നും പഠനം വ്യക്തമാക്കി. രാവിലെ അഞ്ച് മുതല്‍ എട്ട് മണി വരെയുള്ള സമയത്ത് വ്യായാമം ചെയ്തവരില്‍ പതിനാറ് ശതമാനവും ഹൃദ്രോഗ സാധ്യത കുറവാണെന്ന് പഠനത്തില്‍ കണ്ടെത്തി. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് പ്രിവന്റീവ് കാര്‍ഡിയോളജിയിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുള്ളത്.

Back to top button
error: