KeralaNEWS

ഏറ്റുമാനൂരിൽ ഡിവൈഡറിൽ ഇടിച്ചു തെറിച്ച കാർ കത്തിനശിച്ചു; ഡ്രൈവർ കാറിനുള്ളിൽനിന്ന് ഓടി രക്ഷപ്പെട്ടു

കോട്ടയം: ഏറ്റുമാനൂർ നഗര മധ്യത്തിൽ എംസി റോഡിൽ ഡിവൈഡറിൽ ഇടിച്ചു തെറിച്ച് മറിഞ്ഞ കാർ കത്തിനശിച്ചു. കാറിനുള്ളിൽ നിന്നും ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഇയാളെ കണ്ടെത്താനായില്ല. ഞായറാഴ്ച രാത്രി 11.30ന് എംസി റോഡിൽ ഏറ്റുമാനൂർ ജംഗ്ഷനിൽ ആയിരുന്നു അപകടം.

കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഡിവൈഡറിൽ ഇടിച്ചുകയറി മറിയുകയായിരുന്നു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷന് മുന്നിലെ സെൻട്രൽ ജംഗ്ഷനിലെ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ കാർ നാട്ടുകാർ ചേർന്ന് റോഡി​ന്റെ വശത്തേക്ക് മാറ്റി. മറിഞ്ഞ കാർ നേരെയാക്കിയ ശേഷം നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ കാറിന് തീപിടക്കുകയായിരുന്നു. ഉടൻതന്നെ നാട്ടുകാർ ഓടി മാറി. കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു.

Signature-ad

ഈ സമയം കാറിനുള്ളിൽ നിന്നും ഇറങ്ങിയ ഡ്രൈവർ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരമറിയിച്ചതോടെ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ ചേർന്ന് കാറിന്റെ തീ നിയന്ത്രണവിധേയമാക്കി. ഇടുക്കി രജിസ്ട്രേഷനിലുള്ള കാർ ആണ് കത്തി നശിച്ചത്. ഏറ്റുമാനൂർ പോലീസ് മേൽനടപടി സ്വീകരിച്ചു.

Back to top button
error: